ധോണി നിയന്ത്രണം.വിട്ട് പൊട്ടിത്തെറിച്ചു, ലോക.കപ്പ് ടീമില്‍ കാണില്ലെന്ന് മുന്നറിയിപ്പ് നല്‍കി; വെളിപ്പെടുത്തല്‍

മൈതാനത്തെ ശാന്തമായ പെരുമാറ്റം കൊണ്ട് ആരാധകരെ കീഴടക്കിയ താരമാണ് ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോണി. അതിനാല്‍ തന്നെ ആരാധകര്‍ അദ്ദേഹത്തെ ക്യാപ്റ്റന്‍ കൂള്‍ എന്നാണ് വിളിച്ചിരുന്നത്. മൈതാനത്ത് കൂളായി കണ്ടിരുന്ന ധോണി ഡ്രസിംഗ് റൂമില്‍ കൂളായിരുന്നോ? എന്നാല്‍ ധോണി അവിടെ ശാന്ത സ്വഭാവം കൈവിട്ട് പൊട്ടിത്തെറിച്ച സന്ദര്‍ഭമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ ഫീല്‍ഡിംഗ് കോച്ച് ആര്‍. ശ്രീധര്‍.

2015ലെ ഏകദിന ലോകകപ്പിനായി ടീം തയ്യാറെടുക്കവെയായിരുന്നു അത്. 2014ല്‍ ഡല്‍ഹിയിലെ ഫിറോസ്ഷാ കോട്ലയില്‍ വച്ച് വെസ്റ്റിന്‍ഡീസുമായി ഇന്ത്യ ഏകദിന മല്‍സരം കളിച്ചിരുന്നു. മല്‍സരത്തില്‍ ഇന്ത്യ വിജയിക്കുകയും ചെയ്തു. പക്ഷെ മത്സരത്തില്‍ ഫീല്‍ഡിംഗില്‍ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം ഈ കളിയില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്നതായിരുന്നു. ഇത് ധോണിയ്ക്ക് അത്ര ദഹിച്ചില്ല.

ഡ്രസിംഗ് റൂമിലെത്തിയ ശേഷം അന്നു എംഎസ് ധോണി ക്ഷുഭിതനാവുകയും ടീമിനെ നന്നായി ശകാരിക്കുകയും ചയ്തു. അവര്‍ക്കു അന്ത്യശാസനയും നല്‍കി. ഫീല്‍ഡിംഗിലും ഫിറ്റ്നസിലും ചില മാനദണ്ഡങ്ങള്‍ പാലിക്കാത്തവരെ ലോകകപ്പ് ടീ മിലെടുക്കില്ലെന്നായിരുന്നു ധോണിയുടെ മുന്നറിയിപ്പ്. ബാറ്റിംഗിലോ, ബോളിംഗിലോ തിളങ്ങിയാലും ഫീല്‍ഡിംഗില്‍ പുറകിലേക്കു പോയാല്‍ അവരുടെ സ്ഥാനം ടീമിന് പുറത്തായിരിക്കുമെന്നും ധോണി പറഞ്ഞു.

Read more

‘കോച്ചിംഗ് ബിയോണ്ട്’ എന്ന തന്റെ ആത്മകഥയിലാണ് ശ്രീധര്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ ടീമിന്റെ ഫീല്‍ഡിംഗ് നിലവാരം വളരെയേറെ ഉയര്‍ത്താന്‍ ശ്രമിച്ചിട്ടുള്ള ക്യാപ്റ്റനാണ് ധോണിയെന്നും അദ്ദേഹത്തിനു കീഴില്‍ ഇന്ത്യ മൂന്നു ഐസിസി ട്രോഫികള്‍ നേടാനുള്ള പ്രധാന കാരണങ്ങളിലൊന്നും ഇതു തന്നെയാണെന്നും ശ്രീധര്‍ ആത്മകഥയില്‍ പറഞ്ഞു.