"ഇന്ത്യൻ ടീമിലെ ബെൻസ് കാർ ആണ് വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ ടിപ്പർ ലോറി പോലെയും"; തുറന്നടിച്ച് രവിചന്ദ്രൻ അശ്വിൻ

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ എക്കാലത്തെയും മികച്ച ബോളർ ആണ് ജസ്പ്രീത് ബുംറ. വർഷങ്ങളായി ഇന്ത്യൻ ടീമിൽ എല്ലാ ടൂർണമെന്റുകളിലും അദ്ദേഹം ഉണ്ടാകുന്ന ഇമ്പാക്ട് വളരെ വലുതാണ്. ഇപ്പോൾ നടന്ന ബംഗ്ലാദേശ് പര്യടനത്തിലും അദ്ദേഹമാണ് മത്സരം ഇന്ത്യയ്ക്ക് അനുകൂലമാകും വിധം തിരിച്ചത്.

കുറച്ച് ദിവസങ്ങൾക്ക് മുൻപ് ജസ്പ്രീത് ബുംറ വിരാട് കോഹ്‌ലിക്ക് നേരെ ഉന്നയിച്ച് പറഞ്ഞ കാര്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ച വിഷയം ആയിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഏറ്റവും ഫിറ്റസ്റ്റ് ആയ താരം ആരാണെന്ന് ചോദിച്ചപ്പോൾ വിരാട് കൊഹ്‌ലിയെ തിരഞ്ഞെടുക്കാതെ ബുമ്ര അദ്ദേഹത്തിന്റെ പേര് തന്നെ പറഞ്ഞു. അത് വൻതോതിൽ ചർച്ച വിഷയം ആകുകയും ചെയ്തു. അതിനെ കുറിച്ച് ഇന്ത്യൻ സ്പിന്നറായ ആർ. അശ്വിൻ സംസാരിച്ചിരിക്കുകയാണ്.

രവിചന്ദ്രൻ അശ്വിൻ പറയുന്നത് ഇങ്ങനെ:

“നമ്മുടെ ടീമിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബോളറാണ് ജസ്പ്രീത് ബുമ്ര. നല്ല വേഗത്തിൽ പന്തെറിയുകയും, ടീമിൽ വളരെ മികച്ച രീതിയിൽ കഠിനമായി പരിശ്രമിക്കുകയും ചെയ്യുന്ന താരമാണ് അദ്ദേഹം. ഇന്ത്യൻ ക്രിക്കറ്റ് കിരീടത്തിലെ കോഹിനൂർ രത്നമാണ് ബുമ്ര. അവൻ എന്ത് വേണമെങ്കിലും പറയട്ടെ. അത് നമ്മൾ അംഗീകരിക്കുക”

ആർ. അശ്വിൻ തുടർന്നു:

“വിരാട് ടീമിലെ ബെൻസ് കാർ ആണ്. ബുമ്ര ടിപ്പർ ലോറി പോലെയും. ബെൻസ് വിലകൂടിയ കാർ ആയത് കൊണ്ട് നമ്മൾ വളരെ സൂക്ഷിച്ചാണ് ഉപയോഗിക്കുന്നത്. എന്നാൽ ടിപ്പർ ലോറി അങ്ങനെയല്ല. വിശ്രമം ഇല്ലാതെ കുറെ ദൂരം അത് ടീമിന് വേണ്ടി സഞ്ചരിക്കേണ്ടി വരും. അത് പോലെയാണ് ബുമ്ര. അത് ചിലപ്പോൾ തകർന്നേക്കാം, എന്നാലും ഒരുപാട് സമ്മർദ്ദങ്ങൾക്ക് ശേഷവും അദ്ദേഹം 145 kph ഇൽ പന്തെറിയുന്നുണ്ട്. അത് കൊണ്ട് ബുമ്ര പറയുന്നതിലും കാര്യം ഉണ്ട്” ആർ. അശ്വിൻ പറഞ്ഞു.