'പറഞ്ഞാല്‍ അനുസരിച്ചില്ലെങ്കില്‍ ഇങ്ങനെ ഇരിക്കും', കോഹ്ലിയെ പുറത്താക്കിയതിന് കാരണം പറഞ്ഞ് ദാദ

ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് വിരാട് കോഹ്ലിയെ പുറത്താക്കിയതിന് വിശദീകരണവുമായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ടി20 ടീമിന്റെ നായക പദവി ഒഴിഞ്ഞതാണ് കോഹ്ലിക്ക് വിനയായതെന്ന് ഗാംഗുലി പറഞ്ഞു.

ട്വന്റി20 ടീം ക്യാപ്റ്റന്‍ സ്ഥാനം ഒഴിയരുതെന്ന് വിരാടിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ അദ്ദേഹം അതിന് തയാറായില്ല. നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ രണ്ടു ടീമുകള്‍ക്കും വ്യത്യസ്ത ക്യാപ്റ്റന്‍മാര്‍ എന്നതിനെ സെലക്ടര്‍മാര്‍ അംഗീകരിച്ചില്ല. ടീമിനുമേല്‍ അധികനേതൃത്വത്തിന്റെ സമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ താല്‍പര്യപ്പെട്ടില്ല- ഗാംഗുലി പറഞ്ഞു.

Read more

ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ ആശയക്കുഴപ്പം എന്താണെന്ന് എനിക്കറിയില്ല. സെലക്ടര്‍മാര്‍ രണ്ടു ക്യാപ്റ്റന്‍മാര്‍ വേണ്ടെന്നാണ് തീരുമാനിച്ചത്. അങ്ങനെയാണ് ഈ തീര്‍പ്പിലെത്തിയത്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ രോഹിത്തിനെയും റെഡ് ബോളില്‍ വിരാടിനെയും നായകന്‍മാരാക്കാന്‍ അതാണു കാരണമെന്നും ഗാംഗുലി പറഞ്ഞു.