'ധോണി അങ്ങനെ ചെയ്തതില്‍ സന്തോഷം', തുറന്ന് പറഞ്ഞ് റോയല്‍സ് താരം

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാനുവേണ്ടി മിന്നുന്ന പ്രകടനമാണ് യുവ ഇടംകൈയന്‍ ഓപ്പണര്‍ യശ്വസി ജയ്‌സ്വാള്‍ നടത്തിയത്. മത്സരശേഷം സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എം.എസ്. ധോണി ജയ്‌സ്വാളിന്റെ ബാറ്റില്‍ തന്റെ ഒപ്പ് പതിപ്പിച്ചു. അതില്‍ സന്തോഷം പ്രകടിപ്പിച്ചിരിക്കുകയാണ് യുവ താരം.

കളി കഴിഞ്ഞതും ധോണി എന്റെ ബാറ്റില്‍ ഒപ്പിട്ടു. അതില്‍ അതിയായ ആഹ്ലാദമുണ്ട്. 190 എന്ന സ്‌കോര്‍ ചേസ് ചെയ്യാന്‍ പാകത്തില്‍ ടീമിന് മികച്ച തുടക്കം നല്‍കാനാണ് ഉന്നമിട്ടത്- യശ്വസി പറഞ്ഞു.

പിച്ചിന്റെ സ്വഭാവം മനസിലാക്കാനാണ് ആദ്യം ശ്രമിച്ചത്. നമ്മള്‍ 190 എന്ന സ്‌കോര്‍ പിന്തുടരുകയാണ്. അതിനാല്‍ പിച്ച് നന്നായിരിക്കുമെന്നു കരുതി. സൂപ്പര്‍ കിങ്‌സ് ബോളര്‍മാരുടെ മോശം പന്തുകളെ തെരഞ്ഞെപിടിച്ച് ആക്രമിക്കാനായിരുന്നു പദ്ധതിയെന്നും ജയ്‌സ്വാള്‍ പറഞ്ഞു.