കഴിഞ്ഞത് കഴിഞ്ഞു, മികച്ച താരങ്ങൾക്ക് അങ്ങനെ സംഭവിക്കുന്നതാണ്; ഐ.പി.എലിൽ ശ്രദ്ധിക്കാൻ സൂര്യകുമാറിനോട് ആവശ്യപ്പെട്ട് ഗവാസ്‌ക്കർ

ഇന്ത്യ- ഓസ്ട്രലിയ ഏകദിന പരമ്പര അവസാനിച്ചപ്പോൾ പരമ്പര കൈവിട്ടതിനേക്കാൾ ഇന്ത്യൻ ആരാധകർക്ക് ദേഷ്യം സൂര്യകുമാർ യാദവിന്റെ ബാറ്റിംഗ് പ്രകടനം കാണുമ്പോൾ ആണ്. അതിദയനീയം എന്ന വാക്ക് പോലും കുറഞ്ഞു പോകുന്ന രീതിയിൽ മൂന്ന് മത്സരങ്ങളിലും ഗോൾഡൻ ഡക്കായിട്ടാണ് താരം മടങ്ങിയത്. ലോകകപ്പ് വരാനിരിക്കെ ഇനി താരത്തിന് അവസരം കൊടുക്കരുതെന്നുള്ള വാദം ശക്തമാണ്.

പല കോണിൽ നിന്നും ഇനി താരത്തിന് അവസരം കൊടക്കരുതെന്നുള്ള വാദത്തെ ശക്തമായി വരുന്നുണ്ടെങ്കിലും ഒരു വിമർശനവും പറയാതിരിക്കുകയായിരുന്നു സുനിൽ ഗവാസ്‌ക്കർ. എന്നാൽ ഏത് താരങ്ങൾ ആണെങ്കിലും ഇപ്പോൾ സുനിൽ ഗവാസ്‌ക്കർ വിമർശനം കൊണ്ട് മൂടുമായിരുന്നു എന്നും ഇത് ഇഷ്ട താരമായതിനാൽ വെറുതെ വിട്ടതാണെന്നും പറഞ്ഞ് ഗവാസ്‌ക്കർക്ക് എതിരെ ട്രോളുകൾ വന്നിരുന്നു.

എന്നാൽ സൂര്യകുമാറിനെക്കുറിച്ച് ചിലതൊക്കെ പറഞ്ഞേക്കാം എന്ന മട്ടിൽ എത്തിയിരിക്കുകയാണ് ഗവാസ്‌ക്കർ ഇപ്പോൾ, അദ്ദേഹം പറയുന്നത് ഇങ്ങനെ. “മികച്ച കളിക്കാർക്ക് ഇങ്ങനെയുള്ള മോശം സമയമൊക്കെ ഉണ്ടാകും,” ഗവാസ്‌കർ ഇന്ത്യ ടുഡേയോട് പറഞ്ഞു. “അതിനാൽ, ഈ മൂന്ന് മത്സരങ്ങളും മറന്ന് ഐപിഎല്ലിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, അവിടെ നിന്ന് റൺസ് നേടുക എന്നതാണ് അദ്ദേഹത്തിന് ഇപ്പോൾ ചെയ്യാനുള്ളത്. ഐപിഎല്ലിൽ റൺസ് നേടിയാൽ, അടുത്ത ഏകദിന മത്സരത്തിനായി അവൻ ആത്മവിശ്വാസത്തോടെ തിരിച്ചെത്തും. .”

Read more

എന്തായാലും താരത്തെ ഒരു രീതിയിലും വിമർശിച്ചല്ല ഗവാസ്‌ക്കർ സംസാരിച്ചിരിക്കുന്നത്.