കോച്ചിനെ തേടി പാകിസ്ഥാന്‍; സ്പിന്‍ ഇതിഹാസത്തിന് മുന്‍തൂക്കമെന്ന് സൂചന

പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ കോച്ചിനെ കണ്ടെത്താനുള്ള ശ്രമം തുടര്‍ന്ന് പിസിബി (പാക് ക്രിക്കറ്റ് ബോര്‍ഡ്). ഓഫ് സ്പിന്‍ ഇതിഹാസം സഖ്‌ലെയ്ന്‍ മുഷ്താഖിനെയാണ് പാക് ടീമിന്റെ ഹെഡ് കോച്ചിന്റെ സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്.

മിസ്ബ ഉല്‍ ഹക്കിന്റെ അപ്രതീക്ഷിത രാജിയാണ് പുതിയ കോച്ചിനെ കണ്ടെത്താന്‍ പാകിസ്ഥാനെ നിര്‍ബന്ധിതരാക്കിയത്. ട്വന്റി 20 ലോക കപ്പ് അടുത്തുവരുന്നതിനാല്‍ ഉടന്‍ തന്നെ ഹെഡ് കോച്ചിനെ നിയോഗിക്കണമെന്നാണ് പിസിബി ചെയര്‍മാന്‍ റമീസ് രാജയുടെ നിലപാട്. വിദേശ കോച്ച് വേണ്ടെന്നും റമീസ് വ്യക്തിമാക്കിയിട്ടുണ്ട്.

Read more

നേരത്തെ, മുന്‍ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ മാത്യു ഹെയ്ഡനെയും ദക്ഷിണാഫ്രിക്കയുടെ മുന്‍ പേസര്‍ വെര്‍ണന്‍ ഫിലാന്‍ഡറെയും പാക് ടീമിന്റെ കണ്‍സള്‍ട്ടന്റുകളായി നിയോഗിച്ചിരുന്നു. ഫിലാന്‍ഡര്‍ ഒക്ടോബര്‍ ആറിന് ടീമിനൊപ്പം ചേരുമെന്നാണ് വിവരം.