ശ്മശാനമൂകമായി പാകിസ്ഥാന്‍ ക്യാമ്പ്; അവിടെ തീപടര്‍ത്തി ബാബറിന്റെ വാക്കുകള്‍

ഇന്നലെ അവസാന ഓവറില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് ഭാഗ്യം നഷ്ടപ്പെട്ടു. ഇന്ത്യയ്‌ക്കെതിരായ തോല്‍വി പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങളെ നിരാശരാക്കുകയും ചിലരെ കരയിപ്പിക്കുകയും ചെയ്തു. പാകിസ്ഥാന്‍ ഡ്രസ്സിംഗ് റൂമിലെ മാനസികാവസ്ഥ പരിതാപകരമായിരുന്നു. തന്റെ ടീം പൂര്‍ണ്ണമായും നിരാശരായിരിക്കുന്നത് കണ്ട ക്യാപ്റ്റന്‍ ബാബര്‍ അസം വളരെ പ്രചോദനാത്മകമായ ഒരു പ്രസംഗത്തിലൂടെ അവരുടെ ആവേശം ഉയര്‍ത്താന്‍ ശ്രമിച്ചു.

സഹോദരന്മാരേ, ഇത് ഒരു നല്ല മത്സരമായിരുന്നു. ഞങ്ങള്‍ എല്ലായ്‌പ്പോഴും എന്നപോലെ പരിശ്രമിച്ചു. പക്ഷേ ചില തെറ്റുകള്‍ സംഭവിച്ചു. എന്നാല്‍ ആ തെറ്റുകളില്‍ നിന്ന്, നാം പഠിക്കേണ്ടതുണ്ട്. നാം വീഴരുത്. ടൂര്‍ണമെന്റ് ആരംഭിച്ചിട്ടേയുള്ളൂ, ഞങ്ങള്‍ക്ക് ഒരുപാട് മത്സരങ്ങള്‍ ബാക്കിയുണ്ട്, അത് ഓര്‍ക്കുക

ഒരാള്‍ കൊണ്ടല്ല ഞങ്ങള്‍ തോറ്റത്. ഒരു ടീമെന്ന നിലയില്‍ നമ്മള്‍ എല്ലാവരും തോറ്റു. ഒരാള്‍ക്ക് നേരെ ആരും വിരല്‍ ചൂണ്ടരുത്. അത് സംഭവിക്കാന്‍ പാടില്ല. ഒരു ടീമെന്ന നിലയില്‍ നമ്മള്‍ തോറ്റു, ആ നമ്മള്‍ ഒരു ടീമായി ജയിക്കും. നമ്മള്‍ ഒരുമിച്ച് നില്‍ക്കണം, അത് ഓര്‍ക്കുക.

നമ്മള്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്, അതിനാല്‍ അവയും നോക്കൂ. ചെറിയ തെറ്റുകള്‍ സംഭവിച്ചു. നമ്മള്‍ ഒരു ടീമായി പ്രവര്‍ത്തിച്ച് അതിനെ പരിക്കണ്ടതുണ്ട്. നവാസ് വിഷമിക്കണ്ട. നിങ്ങളാണ് എന്റെ മാച്ച് വിന്നര്‍, ഞാന്‍ എപ്പോഴും നിങ്ങളെ വിശ്വസിക്കും.

നിങ്ങള്‍ എനിക്കായി മത്സരങ്ങള്‍ ജയിപ്പിക്കും. ഇതൊരു പ്രഷര്‍ ഗെയിമായിരുന്നു, പക്ഷേ നിങ്ങള്‍ അത് വളരെ അടുത്ത് വരെ കൊണ്ടുപോയി, വളരെ നന്നായി ചെയ്തു ബാബര്‍ പറഞ്ഞു നിര്‍ത്തി. ബാബറിന്റെ വാക്കുകളെ നിറകൈയടിയോടെയാണ് ടീം സ്വാഗതം ചെയ്തത്.