അല്ലെങ്കിലും ഇന്ത്യക്ക് ഒരു ആവശ്യം വരുമ്പോൾ വില്ലിച്ചായൻ മാത്രമേ ഉള്ളു, ഐസിസി വേദിയിൽ കരയിച്ചതിന് ഇന്ത്യയോട് പരിഹാരം ചെയ്ത് ന്യൂസിലാന്റ്

“അവിടെ കല്യാണം ഇവിടെ പാലുകാച്ചൽ” എന്ന ശ്രീനിവാസന്റെ ഏറെ ചിരിപ്പിച്ച ഡയലോഗ് പോലെ ആയിരുന്നു ഇന്ത്യൻ ആരാധകരുടെയും ശ്രീലങ്കൻ ആരാധകരുടെയും ഇന്നത്തെ അവസ്ഥ. ഒരേ സമയം രണ്ട് കളിയിൽ ശ്രദ്ധിക്കേണ്ട അവസ്ഥ. ശ്രീലങ്ക തോൽക്കുകയോ സമനില ആവുകയോ ചെയ്താൽ ഇന്ത്യ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ എന്ന സ്ഥിതി ആയിരുന്നു ഇന്നത്തെ മത്സരത്തിനുണ്ടായിരുന്നത്.

ലോകകപ്പ് വേദിയിലും കഴിഞ്ഞ ലോക ചാമ്പ്യൻഷിപ്പിലും ഇന്ത്യക്ക് പണി തന്ന ന്യൂസിലാന്റ് ഇത്തവണ ഇന്ത്യയെ സഹായിച്ചു, ശ്രീലങ്ക ഉയർത്തിയ 285 റൺസ് വിജയലക്ഷ്യം ന്യൂസിലാന്റ് 8 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു ഫൈനലിൽ ഇന്ത്യയെ കയറാൻ സഹായിച്ചു. ഇന്ത്യയുടെ മത്സരഫലം ഇനി എന്തായാലും ഫൈനൽ സ്ഥാനം ടീമിന് ഉറപ്പായി. നന്ദി പറയേണ്ടത് കെയ്ൻ വില്യംസണ് നേടിയ തകർപ്പൻ സെഞ്ചുറിക്കാണ്. വില്യംസൺ 122  റണ്സെടുത്തു.

ആവേശകരമായ മത്സരം തന്നെയാണ് പോരാട്ടം തുടക്കം മുതൽ ആരാധകർക്ക് സമ്മാനിച്ചത്. ആദ്യ ഇന്നിങ്സിൽ ബാറ്റ് ചെയ്ത ശ്രീലങ്ക 355 റൺസാണ് നേടിയതെങ്കിൽ ഒന്നാം ഇന്നിംഗ്സ് മറുപടിയായി ന്യൂസിലാന്റ് നേടിയത് 373 റൺസാണ്. ഒരു ഘട്ടത്തിൽ വലിയ തകർച്ചയെ അഭിമുഖരിച്ച ടീമിനെ രക്ഷിച്ചത് ട്രൈ മിച്ചൽ നെയ്യ് തകർപ്പൻ സെഞ്ചുറിയാണ്.

തൊട്ടപ്പുറത്ത് ഇന്ത്യയുടെ പ്രകടനം കണ്ട ആവേശത്തിലാകണം ആഞ്ചലോ മാത്യൂസ് ഒരറ്റത്ത് നിന്ന് മുന്നിട്ട് നയിച്ച പ്രകടനത്തിനൊടുവിൽ ശ്രീലങ്കയുടെ മറുപടി 302 റൺസ് ആയിരുന്നു. എന്തായാലും സമനില അല്ലെങ്കിൽ ആഞ്ചലോ ശ്രീലങ്കൻ ജയം എന്ന് പ്രവചിച്ചവരെ ഞെട്ടിച്ചാണ് ഇന്ന് രാവിലെ പെയ്ത മഴക്ക് ശേഷം വിളിച്ചായനും കൂട്ടുകാരും ട്രാക്ക് മാറ്റി കളി ആവേശകരമാക്കിയത്.