പ്രസിദ്ധില്‍ നിന്ന് എന്നും ഇത്തരമൊരു ഇക്കോണമിക്കല്‍ സ്‌പെല്‍സ് പ്രതീക്ഷിക്കണ്ട

മുഹമ്മദ് അലി ഷിഹാബ്

2003ല്‍ ജവഗല്‍ ശ്രീനാഥ് 10 ഓവറില്‍ 13 റണ്‍സ് വഴങ്ങിയൊരു പെര്‍ഫോര്‍മന്‍സ് നടത്തിയതിനു ശേഷം ആദ്യമായിട്ടാണ് കുറഞ്ഞത് 9 ഓവര്‍ എങ്കിലും ഒരു മത്സരത്തില്‍ എറിഞ്ഞ ഇന്ത്യന്‍ ബൗളേഴ്‌സില്‍ ഒരാള്‍ ഇത്രയും മികച്ച ഇക്കോണമിയില്‍ പന്തെറിയുന്നത്..

ഇന്ത്യയില്‍ വെച്ചു നടന്ന ആകെ ഏകദിന മത്സരങ്ങളുടെ ലിസ്റ്റെടുത്താല്‍ കുറഞ്ഞത് 9 ഓവര്‍ എങ്കിലും ഒരു മത്സരത്തില്‍ എറിഞ്ഞവരില്‍ മൂന്നാമനായിട്ടും ഈ ഈ പെര്‍ഫോര്‍മന്‍സ് കാണാം..അതിനു മുകളില്‍ നില്‍ക്കുന്ന പെര്‍ഫോര്‍മന്‍സ് രണ്ടെണ്ണത്തില്‍ ഒന്ന് ഏകദേശം 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചാമിന്ദ വാസ് നടത്തിയ 10-3-13-3 എന്ന പെര്‍ഫോര്‍മന്‍സും രണ്ടാമത്തേത് ലക്മല്‍ നടത്തിയ 10-4-13-4 എന്ന പെര്‍ഫോര്‍മന്‍സുമാണ്..

ലക്മലിന്റെ മത്സരം അധികമാരും മറന്നിടാന്‍ സാധ്യതയില്ല..’ഹിമാലയത്തിന്റെ മടിത്തട്ടില്‍ സീഡാര്‍ വനങ്ങളുടെ നടുവിലായാണ് ധര്‍മശാല ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്..’ എന്ന മാതൃഭൂമി ന്യൂസിന്റെ ഈ വാചകങ്ങള്‍ ഇപ്പോഴും ഓര്‍മയിലുള്ള പലരുമുണ്ടാകും..ഇന്ത്യ 29/7 എന്ന നിലയില്‍ തകര്‍ന്നു തരിപ്പണമായ മത്സരം..7ല്‍ 4ഉം നേടിയത് ലക്മല്‍ തന്നെ..

വാസിന്റെ ആ മത്സരവും പലരും ഓര്‍ക്കാന്‍ ഇടയുണ്ട്..ഗാംഗുലി ഗോള്‍ഡന്‍ ഡക്കിനും സച്ചിന്‍ 2 റണ്‍സിനും കാംബ്‌ളി 4 റണ്‍സിനും പോയപ്പോള്‍ പിന്നീട് വന്ന ദ്രാവിഡും ജഡേജയും റോബിന്‍ സിങ്ങും കൂടി ഭേദപ്പെട്ട സ്‌കോറില്‍ എത്തിച്ചിട്ടും സനത് ജയസൂര്യ എടുത്തിട്ട് അലച്ച് (151* from 120 ബോള്‍സ് അന്ന് ഒരു ശ്രീലങ്കന്‍ താരം നേടുന്ന ഉയര്‍ന്ന സ്‌കോര്‍) ഇന്ത്യയെ നാണം കെടുത്തിയ പെപ്‌സി ഇന്‍ഡിപെന്‍ഡന്‍സ് കപ്പ് മത്സരം.. മത്സരത്തില്‍ ഇന്ത്യക്ക് വേണ്ടി നന്നായി ബോള്‍ എറിഞ്ഞത് മലയാളി താരം എബി കുരുവിള മാത്രമായിരുന്നു..

IND vs WI: 'मैन ऑफ द मैच' बनने के बाद Prasidh Krishna ने खोला शानदार  गेंदबाजी का राज़!

ഈ ലിസ്റ്റില്‍ മൂന്നാമതായി ഇന്നലെ നടത്തിയ പ്രസിദ്ധിന്‍റെ പെര്‍ഫോര്‍മന്‍സ് ഉണ്ടെങ്കില്‍ അത് വലിയ നേട്ടം തന്നെയാണ്.. പ്രസിദ്ധിന്‍റെ വിക്കറ്റ് ടേക്കിങ്ങ് എബിലിറ്റി തന്നെയാണ് അയാളെ വ്യത്യസ്തനാക്കുന്നത്.. ബാറ്റേഴ്‌സ് നിറഞ്ഞാടുന്ന ഈ കാലഘട്ടത്തില്‍ ഇങ്ങനെ ഇക്കോണമിയില്‍ എന്നും പന്തെറിയല്‍ അസാധ്യമാണെന്ന വസ്തുത നിലനില്‍ക്കെ എന്നും പ്രസിദ്ധില്‍ നിന്നും ഇക്കോണമിക്കല്‍ സ്‌പെല്‍സ് ആഗ്രഹിക്കുന്നതില്‍ അര്‍ത്ഥമില്ല..

2023 ലോകകപ്പ് സ്‌ക്വാഡില്‍ അവസരം ഉറപ്പിക്കാന്‍ കഴിയുന്ന വിധത്തിലുള്ള ഒരു കണ്‍സിസ്റ്റന്റായ പെര്‍ഫോര്‍മന്‍സ് നടത്താന്‍ സാധിക്കട്ടെ പ്രസീതിന്..

കടപ്പാട്: കേരള ക്രിക്കറ്റ് ഫാന്‍സ്