ഇന്ത്യയുടെ 360 എന്ന് അറിയപ്പെടുന്ന താരമാണ് സൂര്യ കുമാർ യാദവ്. ഇന്ത്യൻ ടീമിലേക്ക് വൈകിയെത്തി ചുരുങ്ങിയ സമയം കൊണ്ട് ഇതിഹാസമായി മാറിയ താരമാണ് അദ്ദേഹം. ബാറ്റിംഗിൽ മാത്രമല്ല ക്യാപ്റ്റൻസിയിലും സൂര്യ മിന്നിക്കുകയാണ്. എന്നാൽ കുറച്ച് മത്സരങ്ങളായി സൂര്യ ഇപ്പോൾ മോശം ഫോമിലാണ് ഉള്ളത്. താരം രാജകീയമായി തന്നെ തിരിച്ച് വരും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ.
കളിക്കളത്തിൽ സൂര്യ കുമാറും, മലയാളി താരമായ സഞ്ജു സാംസണും തമ്മിലുള്ള സൗഹൃദം കാണാൻ എന്നും ക്രിക്കറ്റ് ആരാധകർക്ക് ഹരമാണ്. ഇന്ത്യൻ ക്രിക്കറ്റിലെ ഭാവി ഇതിഹാസങ്ങൾ ആരൊക്കെയാണ് എന്ന് താരത്തിനോട് ചോദിച്ചിരുന്നു. അതിനു രസകരമായ മറുപടി ആണ് സൂര്യ കുമാർ നൽകിയത്.
സൂര്യ കുമാർ യാദവ് പറയുന്നത് ഇങ്ങനെ:
” തിരഞ്ഞെടുക്കാന്‍ പ്രയാസമുള്ള ചോദ്യമാണിത്. ഇത്തരമൊരു തിരഞ്ഞെടുക്കല്‍ വലിയ തലവേദനയാണ്. എന്നാല്‍ തിലക് വര്‍മ, സഞ്ജു സാംസണ്‍ എന്നിവരാണ് അടുത്ത സൂപ്പര്‍ താരങ്ങളായി മാറാന്‍ സാധ്യതയുള്ളവര്‍. മൂന്നാമതൊരാളെ തിരഞ്ഞെടുക്കാന്‍ എന്നോട് പറയരുത്. അഭിഷേക് ശര്‍മ, റിങ്കു സിങ്, റിയാന്‍ പരാഗ്, നിതീഷ് കുമാര്‍ തുടങ്ങിയവരെല്ലാം മികച്ചവരാണ്. ഇവര്‍ക്കെല്ലാം ടി20യിലെ അടുത്ത സൂപ്പര്‍ താരങ്ങളായി മാറാന്‍ കെല്‍പ്പുണ്ട്” സൂര്യ കുമാർ യാദവ് പറഞ്ഞു.







