ഏകദിന ലോകകപ്പ്: ടോസ് തുണച്ചില്ല, ബംഗ്ലാദേശ് നിരയില്‍ സൂപ്പര്‍ താരം കളിക്കില്ല

ലോകകപ്പില്‍ ഇന്നത്തെ മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തിരഞ്ഞെടുത്തു. അഫ്ഗാനിസ്ഥാനെതിരെ ഇറങ്ങിയ അതേ ടീമിനെ നിലനിര്‍ത്തിയാണ് ഇന്ത്യ ഇറങ്ങുന്നത്. ബംഗ്ലാദേശ് നിരയില്‍ ഇന്ന് നായകന്‍ ഷക്കീബ് അല്‍ ഹസന്‍ കളിക്കുന്നില്ല. പകരം നജ്മുല്‍ ഹുസൈന്‍ ഷാന്റോയാണ് ടീമിനെ നയിക്കുന്നത്.

കളിച്ച മൂന്ന് കളിയിലും ജയിച്ച ഇന്ത്യ നാലാം മത്സരവും ജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തനാണ് ഇറങ്ങുന്നത്. നിലവില്‍ ന്യൂസിലന്‍ഡാണ് പോയിന്റ് പട്ടികയില്‍ മുന്നില്‍. കളിച്ച മൂന്ന് കളിയും തോറ്റ ബംഗ്ലാദേശ് തിരിച്ചുവരവ് പ്രതീക്ഷയിലാണ്.

എംസിഎ സ്റ്റേഡിയം ബാറ്റര്‍മാര്‍ക്ക് കണക്കാക്കുന്നത്. മത്സരത്തിലുടനീളം ബാറ്റര്‍മാര്‍ക്ക് പിച്ച് മികച്ച പിന്തു നല്‍കും. 7 ഏകദിനങ്ങള്‍ മാത്രമാണ് ഇവിടെ നടന്നിട്ടുള്ളത്. ഈ മത്സരങ്ങളില്‍, ആദ്യ ഇന്നിംഗ്സിലെ ശരാശരി സ്‌കോര്‍ 307 ആണ്. ആദ്യം ബാറ്റ് ചെയ്യുന്ന ടീമിനാണ് അധികം വിജയ സാധ്യത. 7 മത്സരങ്ങളില്‍ 4 എണ്ണം വിജയിച്ചത് ആദ്യം ബാറ്റ് ചെയ്ത ടീമാണ്.

2017ല്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നേടിയ 356/2 ആണ് ഇവിടെ രേഖപ്പെടുത്തിയ ഉയര്‍ന്ന സ്‌കോര്‍. 2013-ല്‍ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ നേടിയ 232 ആണ് ഏറ്റവും കുറഞ്ഞ സ്‌കോര്‍. രണ്ട് വര്‍ഷത്തിന് ശേഷമാണ് ഇവിടെ ഒരു മത്സരം നടക്കുന്നത് എന്നതിനാല്‍ പിച്ച് എങ്ങനെ പ്രവര്‍ത്തിക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വമുണ്ട്.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: രോഹിത് ശര്‍മ (സി), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ (W), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ബംഗ്ലാദേശ് പ്ലേയിംഗ് ഇലവന്‍: ലിറ്റണ്‍ ദാസ്, തന്‍സീദ് ഹസന്‍, നജ്മുല്‍ ഹൊസൈന്‍ ഷാന്റോ(സി), മെഹിദി ഹസന്‍ മിറാസ്, തൗഹിദ് ഹൃദയോയ്, മുഷ്ഫിഖുര്‍ റഹീം (w), മഹ്‌മൂദുള്ള, നസും അഹമ്മദ്, ഹസന്‍ മഹ്‌മൂദ്, മുസ്തഫിസുര്‍ റഹ്‌മാന്‍, ഷോറിഫുള്‍ ഇസ്ലാം.