ഏകദിന ലോകകപ്പ്: തീയുണ്ടകളെ തല്ലുകൊള്ളികളാക്കി കിവിപ്പട, സച്ചിന്റെ റെക്കോഡ് തകർത്തെറിഞ്ഞ് രചിൻ രവീന്ദ്ര; മടങ്ങിവരവിൽ മിന്നിച്ച് കെയ്ൻ വില്യംസൺ; ഈ റൺ പാകിസ്ഥാൻ കീഴടക്കാൻ കിവികൾ വിയർപ്പൊഴുക്കും

ഈ ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പുളള ചർച്ചകളിൽ എല്ലാം പാകിസ്ഥാൻ ടീമിലെ ബോളറുമാരെ വിശേഷിപ്പിച്ചത് തീയുണ്ടകൾ എന്ന പേരിൽ ആയിരുന്നു. വേഗത്തിൽ പന്തെറിയുന്ന കൃത്യമായ ലൈനിൽ എറിഞ്ഞ് വിക്കറ്റ് വീഴ്‌ത്തുന്ന താരങ്ങളെ അത്തരത്തിൽ വിശേഷിപ്പിച്ചതിൽ തെറ്റൊന്നും പറയാൻ ഇല്ല. എന്നാൽ ലോകകപ്പിലേക്ക് എത്തുമ്പോൾ തീയുണ്ടകൾ തല്ലുകൊള്ളികളായി എന്ന് പറയാം. സൂപ്പർ ബാറ്ററുമാരും ബോളറുമാർ പോലും പാകിസ്ഥാൻ ബോളറുമാരെ തല്ലി ചതക്കാൻ തുടങ്ങി.

ഇപ്പോൾ ന്യൂസിലാന്റ് മത്സരത്തിലും അതിന് മാറ്റം ഇല്ല. ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത പാകിസ്ഥാൻ ബോളിങ് തിരഞ്ഞെടുക്കുക ആയിരുന്നു. എന്തായാലും തുടക്കം മുതൽ പ്രഹരം ഏറ്റുവാങ്ങിയ പാകിസ്ഥാൻ നിരക്ക് ആശ്വസിക്കാൻ ഒരു കാര്യവും മത്സരത്തിൽ ഇല്ലായിരുന്നു. തുടക്കം മുതൽ ആക്രമണ മോഡിൽ കളിച്ച കിവി ബാറ്ററുമാർ പാകിസ്ഥാൻ ബോളറുമാർക്ക് ആശ്വസിക്കാൻ വക നൽകിയില്ല.

35 പന്തിൽ 39 റൺ എടുത്ത കോൺവേ പുറത്തായ ശേഷം വില്യംസൺ – രചിൻ രവീന്ദ്ര സഖ്യം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. പിന്നെ ഗ്രൗണ്ടിൽ കണ്ടത് വെടിക്കെട്ട് ആയിരുന്നു. പരിക്കിന്റെ ശേഷം തിരിച്ചെത്തിയ വില്ലംസനും ഈ ലോകകപ്പിൽ മികച്ച ഫോമിൽ കളിക്കുന്ന രവീന്ദ്രയും ചേരുമ്പോൾ അവിടെ കനടത്ത ക്ലാസും മാസും ചേർന്നുള്ള സംഗമം തന്നെ ആയിരുന്നു.

അർദ്ധ സെഞ്ചുറിക്ക് ശേഷം വില്യംസൺ കൂടി ഗിയർ മാറ്റിയതോടെ പിന്നെ പാകിസ്ഥൻ ബോളറുമാർ കാഴ്ചക്കാരായി. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടിയ വില്യംസൺ പരിക്കേറ്റ് പുറത്തായിരുന്നു. എന്നാൽ തന്റെ മടങ്ങിവരവിൽ സെഞ്ചുറിക്ക് തുല്യമായ 95 റൺസാണ് താരം നേടിയത്. ടീമിന് ആവശ്യമുള്ള രീതിയിൽ ഇന്നിംഗ്സ് മോഡ് മാറ്റുന്ന സ്റ്റൈലാണ് ഇന്ന് കണ്ടത്.

രചിന്ത രവീന്ദ്ര ഈ ലോകകപ്പിലെ മൂന്നാമത്തെ സെഞ്ച്വറി സ്വന്തമാക്കി. 94 പന്തിലാണ് താരം 108 റൺ നേടിയത്. 25 വയസിന് മുമ്പ് ഏറ്റവും കൂടുതൽ ലോകകപ്പ് സെഞ്ച്വറി റെക്കോഡ് സ്വന്തമാക്കാനും താരത്തിന് സാധിച്ചു. മുമ്പ് 2 സെഞ്ച്വറി നേടിയ സച്ചിനായിരുന്നു നേട്ടത്തിന്റെ അവകാശി. എന്തായാലും തീയുണ്ടകൾ തല്ലുകൊളികളായ മത്സരത്തിൽ50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 401 റൺസ് കിവികൾ നേടി. ഈ സ്കോർ മറികടക്കാൻ പാകിസ്ഥാൻ വിയർപ്പ് ഒഴുക്കുമെന്ന് ഉറപ്പാണ്. ലോകകപ്പിലെ തന്നെ ഏറ്റവും വലിയ റൺ വേട്ട നടത്തിയാൽ മാത്രമേ പാക് മുന്നോട്ട് പോകു

തീയുണ്ട ബോളറുമാർ വഴങ്ങിയ റൺ ഇങ്ങനെ

ഹസൻ അലി- 10 ഓവറിൽ 82
ഹാരിസ് റൗഫ് – 10 ഓവറിൽ 85 റൺസ്
ഷഹീൻ അഫ്രീദി – 10 ഓവറിൽ 90 റൺസ്