ഇത്തവണത്തെ ലോകകപ്പിലെ റണ്‍വേട്ടക്കാരനെ പ്രവചിച്ച് ഇന്ത്യന്‍ മുന്‍ താരം ഇര്‍ഫാന്‍ പഠാന്‍. ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലി റണ്‍വേട്ടയില്‍ ഒന്നമതെത്തുമാണ് ഇര്‍ഫാന്‍ പറയുന്നത്. ശുഭ്മാന്‍ ഗില്‍, രോഹിത് ശര്‍മ്മ എന്നിവരെയൊക്കെ തഴഞ്ഞാണ് ഇര്‍ഫാന്റെ ഈ പ്രവചനമെന്നതാണ് ശ്രദ്ധേയം.
ഇന്ത്യയില്‍ കോഹ്‌ലിക്ക് മികച്ച ബാറ്റിംഗ് റെക്കോഡുകളാണുള്ളത്. 281 ഏകദിനത്തില്‍ നിന്ന് 13083 റണ്‍സാണ് കോഹ്‌ലി നേടിയിട്ടുള്ളത്. സമീപകാലത്തെ കോഹ്‌ലിയുടെ പ്രകടനങ്ങളെല്ലാം മികച്ചതാണ്.
2019ലെ ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറി ഉള്‍പ്പെടെ റണ്‍വേട്ടയില്‍ മുന്നില്‍ രോഹിത്തായിരുന്നു. രോഹിത്തിന്റെ സമീപകാലത്തെ പ്രകടനങ്ങളെല്ലാം വളരെ മികച്ചതാണ്. അതിനാല്‍ താരത്തില്‍ വലിയ പ്രതീക്ഷയാണ് ടീമിനുള്ളത്.
Read more
ഏഷ്യാ കപ്പില്‍ മികച്ച പ്രകടനം കാഴചവെച്ച രോഹിത് അവസാന ഏകദിനത്തില്‍ ഓസീസിനെതിരേ അര്‍ദ്ധ സെഞ്ച്വറിയും നേടിയിരുന്നു. ഓസീസിനെതിരെ സെഞ്ച്വറിയും അര്‍ദ്ധ സെഞ്ച്വറിയും നേടി ഗില്ലും മികച്ച ഫോണിലാണ്.