ഏകദിന ലോകകപ്പ്: സ്വയം അവസരങ്ങളൊരുക്കാന്‍ കഴിവില്ലെങ്കില്‍ എതിരാളികളായിട്ട് തരുന്നതെങ്കിലും മുതലാക്കൂ; പാക് ടീമിനെതിരെ ആഞ്ഞടിച്ച് അക്തര്‍

ഏകദിന ലോകകപ്പില്‍ ഓസ്ട്രേലിയ്ക്കെതിരായ മത്സരത്തില്‍ മോശം ഫീല്‍ഡിംഗ് കാഴ്ചവെച്ച പാകിസ്താന്‍ ടീമിനെ വിമര്‍ശിച്ച് പേസ് ഇതിഹാസം ഇതിഹാസം ഷുഐബ് അക്തര്‍. സ്വയം അവസരളൊരുക്കാന്‍ പറ്റിയില്ലെങ്കിലും എതിരാളികളായിട്ട് തരുന്ന അവസരങ്ങള്‍ എങ്കിലും കൃത്യമായി വിനിയോഗിക്കാന്‍ ടീം ശ്രമിക്കണമെന്ന് അക്തര്‍ പറഞ്ഞു.

അവസരളൊരുക്കാന്‍ പറ്റിയില്ലെങ്കിലും ബാറ്റര്‍മാര്‍ നല്‍കുന്ന അവസരങ്ങളെങ്കിലും മുതലാക്കാന്‍ ശ്രമിക്കണം. ഇനിയും ഇങ്ങനെ ക്യാച്ചുകള്‍ പാഴാക്കരുത്- അക്തര്‍ വ്യക്തമാക്കി. മത്സരത്തില്‍ പാക് നിര 62 റണ്‍സിന് തോറ്റിരുന്നു.

മത്സരത്തില്‍ ഡേവിഡ് വാര്‍ണറുടെ സെഞ്ച്വറിയാണ് ഓസീസിന് കരുത്തേകിയത്. താരം 124 പന്തില്‍ നിന്ന് 163 റണ്‍സാണ് അടിച്ചെടുത്തത്. എന്നാല്‍ വാര്‍ണറെ പുറത്താക്കാനുള്ള സുവര്‍ണാവസരം പാകിസ്ഥാന്‍ പാഴാക്കിയിരുന്നു. അനായാസമായ ക്യാച്ച് പാക് താരം ഉസാമ മിര്‍ വിട്ടുകളഞ്ഞിരുന്നു.

പിന്നാലെ നായകന്‍ ബാബര്‍ അസം ഉള്‍പ്പെടെയുള്ള പലതാരങ്ങളും പല വിക്കറ്റ് അവസരങ്ങളും പാഴാക്കി. ഇതാണ് അക്തറിനെ ചൊടിപ്പിച്ചത്.