എന്റെ സഹതാരം ആയതുകൊണ്ട് പറയുകയല്ല അവന് നല്ല ആക്രാന്തമാണ്, അങ്ങനെ സംഭവിച്ചാൽ അവന് സന്തോഷം തോന്നില്ല; സഹതാരത്തെക്കുറിച്ച് കുൽദീപ് യാദവ്

രണ്ടാം ടി20യിലെ അഞ്ച് വിക്കറ്റ് തോൽവിയ്ക്ക് ശേഷം, ജോഹന്നാസ്ബർഗിലെ ന്യൂ വാണ്ടറേഴ്സ് സ്റ്റേഡിയത്തിൽ പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 106 റൺസിന് തോൽപ്പിച്ച് ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തി പരമ്പയിൽ സമനില പിടിച്ചു. ദക്ഷിണാഫ്രിക്കയിലെ ടി20യിൽ തങ്ങളുടെ മിന്നുന്ന റെക്കോർഡ് അതേപടി തുടരുന്ന ഇന്ത്യൻ ടീമിനായി സൂര്യകുമാർ യാദവും കുൽദീപ് യാദവും തിളങ്ങി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 202 റൺസ് നേടിയപ്പോൾ ദക്ഷിണാഫ്രിക്കൻ മറുപടി 95 റൺസിൽ ഒതുങ്ങി. തുടക്കം മുതൽ സൗത്താഫ്രിക്കൻ മറുപടി തകർച്ചയോടെ ആയിരുന്നു. കളിയുടെ ഒരു മേഖലയിലും ആധിപത്യം ഉറപ്പിക്കാൻ സാധിക്കാതിരുന്ന ടീമിനെ 5 വിക്കറ്റ് എടുത്ത കുൽദീപ് തകർത്തെറിയുക ആയിരുന്നു. അതേസമയം സൗത്താഫ്രിക്കൻ ബാറ്റിംഗിനിടെ മൂന്നാം ഓവറിൽ സൂര്യകുമാറിന് കണങ്കാലിന് പരിക്ക് പറ്റിയതിനെ തുടർന്ന് മൈതാനം വിടേണ്ടതായി വന്നിരുന്നു. പകരം രവീന്ദ്ര ജഡേജയാണ് ഇന്ത്യയെ നയിച്ചത്

കുൽദീപ് നടത്തിയ മികച്ച പ്രകടനത്തെക്കുറിച്ച് നായകൻ സൂര്യകുമാർ പറഞ്ഞത് ഇങ്ങനെയാണ്:

“ഞങ്ങൾ ആക്രമണാത്മക ക്രിക്കറ്റ് കളിച്ചു, ക്യാപ്റ്റനെന്ന നിലയിൽ ഞാൻ സന്തുഷ്ടനാണ്. കുൽദീപ് യാദവ് മൂന്ന് നാല് വിക്കറ്റുകളിൽ ഒരിക്കലും സന്തുഷ്ടനല്ല. അവൻ ഇന്ന് തന്റെ ക്ലാസ് കാണിച്ചു, പന്ത് കൊണ്ട് അവൻ മായാജാലം കാണിച്ചു. നല്ല ഒരു ജന്മദിനമാണ് അദ്ദേഹത്തിന് ഇന്ന് കിട്ടിയിരിക്കുന്നത്”അദ്ദേഹം പറഞ്ഞു.

Read more

ഇന്നലെയാണ് കുൽദീപ് തന്റെ 29-ാം ജന്മദിനം ആഘോഷിച്ചത്. ലോകകപ്പിലെ മികച്ച ഫോം കുൽദീപ് തുടരുന്നത് ഇന്ത്യക്ക് സന്തോഷം നൽകുന്ന കാര്യമാണ്.