ഇനി നിങ്ങളെ വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ല, ആ കാഴ്ച കണ്ടതോടെ അപ്രതീക്ഷിത തീരുമാനം എടുക്കാൻ ഒരുങ്ങി ബി.സി.സി.ഐ; സംഭവം ഇങ്ങനെ

മറ്റൊരു ദിവസം മറ്റൊരു ഇന്ത്യൻ താരത്തിന് വീണ്ടും പരിക്ക്. ജസ്പ്രീത് ബുമ്രയുടെ പരിക്കിന്റെ വാർത്തയിൽ തന്നെ അസ്വസ്ഥരായ ഇന്ത്യൻ ആരാധകരെ വിഷമിക്കുന്ന വാർത്ത ആയിരുന്നു ശ്രേയസ് അയ്യരുടെ പരിക്ക്. ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ഫിറ്റ്‌നസ് ക്ലിയറൻസ് ലഭിച്ചതിന് ശേഷം കഴിഞ്ഞ 6 മാസത്തിനിടെ ഇത് മൂന്നാം തവണയാണ് അയ്യർക്ക് വീണ്ടും പരിക്ക് സംഭവിക്കുന്നത്. ശ്രേയസ് അയ്യരെ സ്‌കാനിംഗിനായി ഇന്നലെ അയച്ച ശേഷമാണ് പരിക്കിന്റെ കാഠിന്യം ആരാധകർക്ക് മനസിലാകുന്നത്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റൻ ഈ വർഷം ഇന്ത്യൻ പ്രീമിയർ ലീഗിലും കളിക്കാനുള്ള സാധ്യത കുറയുകയും ചെയ്തു. ജസ്പ്രീത് ബുംറ നടുവേദനയെ തുടർന്ന് ഒരു വർഷത്തിലേറെയായി പുറത്തായിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. നട്ടെല്ലിന് പരിക്കേറ്റതിനെ തുടർന്ന് ശ്രീലങ്കയുമായി നടന്ന ഏകദിന പരമ്പര നഷ്ടമായതിനെ തുടർന്ന് അയ്യർ എൻസിഎയിൽ നിന്ന് മടങ്ങിയെത്തിയിരുന്നു.

ആദ്യ ടെസ്റ്റും അദ്ദേഹത്തിന് നഷ്ടമായി. എന്നാൽ എല്ലാവര്ക്കും ഞെട്ടൽ ഉണ്ടാക്കിയാണ് പെട്ടെന്ന് തന്നെ രണ്ടാം റെസ്റ്റിലേക്ക് ശ്രേയസ് പരിഗണിക്കപ്പെടുക ആയിരുന്നു. അതിനാൽ തന്നെ എൻസിഎയിൽ പ്രവർത്തിക്കുന്ന നിതിൻ പട്ടേലിന്റെ നേതൃത്വത്തിലുള്ള സ്‌പോർട്‌സ് സയൻസ് വിഭാഗത്തിൽ ബിസിസിഐ അതീവ നിരാശരാണ്. എൻസിഎ സ്‌പോർട്‌സ് സയൻസ് ടീമിൽ ഒരു പൊളിച്ചെഴുതലിനുള്ള സാധ്യതയും തള്ളിക്കളയാൻ സാധിക്കിക്കില്ല.

“ഇത് തീർച്ചയായും നിരാശാജനകമാണ്. ഒരു കളിക്കാരന് പരുക്ക് ആവർത്തിക്കുന്നത് ഇതാദ്യമല്ല. ബുംറയിൽ നിന്ന് നമ്മൾ പഠിക്കേണ്ടതായിരുന്നു, പക്ഷേ ഞങ്ങൾ പഠിച്ചില്ല. ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ അവന്റെ കാര്യത്തിൽ തിരക്ക് ഒന്നും വേണ്ടായിരുന്നു. ഏകദിന പരമ്പരയിൽ അദ്ദേഹം ഫിറ്റാകുമെന്നാണ് പ്രതീക്ഷ.” ബിസിസിയുടെ അടുത്ത വൃത്തം പറഞ്ഞു.

അനാവശ്യ ബഹളം കാരണം ടി20 ലോകകപ്പിന് മുമ്പ് ബുംറയെ കളിപ്പിച്ച മാനേജ്‌മന്റ് നയം ചോദ്യം ചെയ്യപ്പെട്ടിരുന്നു.