സൂര്യകുമാറിന് മുംബൈ ഇന്ത്യൻസ് നായക സ്ഥാനം നൽകാത്തത് മാനേജ്മെന്റിന്റെ പോരായ്മയാണ്: രവിചന്ദ്രൻ അശ്വിൻ

ഇപ്പോൾ നടക്കാൻ പോകുന്ന ഐപിഎലിൽ കിരീടം നേടാൻ ഏറ്റവും സാധ്യതയുള്ള ടീമാണ് മുംബൈ ഇന്ത്യൻസ്. ഇന്ത്യൻ ടീമിലെ വെടിക്കെട്ട് ബാറ്റ്‌സ്മാന്മാരും ബോളർമാരും അടങ്ങുന്ന ടീമായ മുംബൈ, ഐപിഎലിൽ 6 ആം തവണ കിരീടം നേടുന്ന ആദ്യ ടീമാകുക എന്ന ലക്ഷ്യത്തിനാണ് പ്രയത്നിക്കുന്നത്.

ഇപ്പോഴിതാ പുതിയ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഹാര്‍ദിക് പാണ്ഡ്യ ഒഴിഞ്ഞുകൊടുക്കണമെന്ന് കുറച്ച് ദിവസം മുൻപാണ് മുൻ ഇന്ത്യൻ താരം കെ ശ്രീകാന്ത് പറഞ്ഞത്. ഇപ്പോഴിതാ ഇതേ കാര്യം വീണ്ടും ആവർത്തിച്ച് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ.

സൂര്യകുമാർ യാദവ് മുംബൈയുടെ ക്യാപ്റ്റനാകണം എന്ന കാര്യത്തിൽ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. അദ്ദേഹത്തിന് ആ സ്ഥാനം നൽകുക തന്നെ വേണം. നിലവിൽ അത് സംഭവിക്കാത്തത് വലിയ പോരായ്മയാണ്’ രവിചന്ദ്രൻ അശ്വിൻ പറഞ്ഞു.