കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാൻ രാജി വയ്ക്കണമെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ഡൽഹിയിൽ ചേർന്ന ഇന്ത്യാ സഖ്യത്തിന്റെ യോഗത്തിന് ശേഷമാണ് മല്ലികാർജുൻ ഖർഗെ ഇക്കാര്യം ആവശ്യപ്പെട്ടത്. അതേസമയം ഡിഎംകെയും ആം ആദ്മി പാര്‍ട്ടിയും യോഗത്തിൽ നിന്നും വിട്ടുനിന്നെങ്കിലും യോഗത്തില്‍ 25 പാർട്ടികൾ പങ്കെടുത്തു. മമതാ ബാനർജി ഉൾപ്പെടെയുള്ളവർ യോഗത്തിനെത്തി.
പരീക്ഷാക്രമക്കേടുകൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യാസഖ്യം. എസ്ഐആർ വിഷയത്തിൽ ചിഫ് ജസ്റ്റിന് കത്തയക്കാൻ യോഗം തീരുമാനിച്ചു. സാമ്പത്തികസ്ഥിതി വിലകയറ്റം, തൊഴിലില്ലായ്മ , കർഷക വിഷയങ്ങൾ എന്നിവ ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
Read more
അതേസമയം രണ്ട് മാസത്തിലൊരിക്കൽ ഇന്ത്യാ സഖ്യം യോഗം ചേരാൻ ധാരണയായി. ഓഗസ്റ്റ് എട്ടിന് ഹൈദരബാദിൽ അടുത്ത യോഗം ചേരാനും തീരുമാനിച്ചു. സഖ്യത്തിൻ്റെ പൊതുനിലപാട് എല്ലാവരും ഉയർത്തി പിടിക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത സിപിഐ പ്രതിനിധി പി സന്തോഷ്കുമാർ എം പി പ്രതികരിച്ചു.







