'ആധുനിക ക്രിക്കറ്റില്‍ ഒരാളും അങ്ങനെ ചെയ്യുന്നതു കണ്ടിട്ടില്ല, പക്ഷേ പന്ത് അതു ചെയ്തു'

കീപ്പിംഗിലെ കഴിവു മെച്ചപ്പെടുത്താനായി കഠിനാധ്വാനം ചെയ്യുന്ന താരമാണു പന്തെന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ഫീല്‍ഡിംഗ് പരിശീലകന്‍ ആര്‍. ശ്രീധര്‍. ടെസ്റ്റില്‍ വൃദ്ധിമാന്‍ സാഹയെ ഇറക്കി പന്തിനെ ബെഞ്ചില്‍ ഇരുത്തിയ സമയത്തു തിരിച്ചുവരവിനായി താരം നടത്തിയ ശ്രമങ്ങളെ ശ്രീധര്‍ പ്രശംസിച്ചു.

‘കോവിഡ് വന്നതോടെ ഋഷഭ് പന്ത് അദ്ദേഹത്തിന്റെ വീട്ടില്‍വച്ച് കഠിനാധ്വാനം ചെയ്തു. അതിനു ശേഷമുള്ള ഇന്ത്യന്‍ പ്രീമീയര്‍ ലീഗ് സീസണ്‍ അദ്ദേഹത്തിനു മികച്ചതായിരുന്നില്ല. കെ.എല്‍ രാഹുല്‍ വന്നപ്പോള്‍ കീപ്പര്‍ സ്ഥാനവും ഒരിക്കല്‍ നഷ്ടമായി.’

‘തന്റെ കരിയറിലെ നിര്‍ണായക സമയമായാണ് പന്ത് അതിനെ ഓര്‍ക്കുക. ഒരുപാടു പരിശ്രമത്തിനൊടുവില്‍ അദ്ദേഹം കൂടുതല്‍ മികച്ചതായി തിരിച്ചെത്തി. ഓസ്‌ട്രേലിയന്‍ പരമ്പരയുടെ സമയത്തും പന്ത് കഠിനാധ്വാനം ചെയ്യുകയായിരുന്നു.’

Read more

‘പരിശീലനത്തില്‍ വിക്കറ്റ് കീപ്പിങ് മെച്ചപ്പെടുത്തുന്നതില്‍ മാത്രമായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ. ബാറ്റിങ്ങിന് ഇറങ്ങിയില്ല. ആധുനിക ക്രിക്കറ്റില്‍ ഒരാളും അങ്ങനെ ചെയ്യുന്നതു കണ്ടിട്ടില്ല. പക്ഷേ പന്ത് അതു ചെയ്തു. എനിക്ക് അതിനെക്കുറിച്ച് ഒരു പുസ്തകം തന്നെ എഴുതാന്‍ സാധിക്കും’ ശ്രീധര്‍ പറഞ്ഞു.