ആ ഇന്ത്യൻ താരത്തെ ആർക്കും വേണ്ട; ബോർഡർ ഗവാസ്കർ ട്രോഫിയിൽ തകർപ്പൻ പ്രകടനം നടത്തിയിട്ടും ഒഴിവാക്കി; ഐപിഎൽ മെഗാ താരലേലത്തിൽ നടക്കുന്നത് നാടകീയ രംഗങ്ങൾ

ഇന്ത്യൻ പ്രീമിയർ ലീഗിൽ 2024-25ലേക്കുള്ള മെഗാ താരലേലം സൗദിയിൽ നടന്നു വരികയാണ്. പ്രതീക്ഷിച്ചത് പോലെ തന്നെ സൂപ്പർ താരങ്ങൾക്ക് വേണ്ടി വമ്പൻ വിളിയാണ് എല്ലാ ടീമുകളുടെയും ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. ലേലത്തിന്റെ ആദ്യ മണിക്കൂറിൽ പ്രതീക്ഷിച്ചത് പോലെ തന്നെ മാർക്ക്യു താരങ്ങൾക്ക് അടക്കം വമ്പൻ ഡിമാൻഡ് ആയിരുന്നു ഉണ്ടായിരുന്നത്.

2020, 2021 എന്നി വർഷങ്ങളിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വേണ്ടി തകർപ്പൻ പ്രകടനം കാഴ്ച വെച്ച ഓപ്പണർ ബാറ്റ്‌സ്മാനായിരുന്നു മലയാളി താരമായ ദേവദത്ത് പടിക്കൽ. എന്നാൽ രാജസ്ഥാൻ റോയൽസിൽ തന്റെ മികവ് കാട്ടാൻ താരത്തിന് സാധിച്ചിരുന്നില്ല. അതോടെ ചുരുങ്ങിയ മത്സരങ്ങൾ മാത്രമായിരുന്നു താരം ടീമിന് വേണ്ടി കളിച്ചിരുന്നത്.

ഇപ്പോൾ നടക്കുന്ന ഐപിഎൽ മെഗാ താരലേലത്തിൽ താരത്തിനെ സ്വന്തമാക്കാൻ ഒരു ടീമും ശ്രമിച്ചില്ല. 2 കോടി രൂപയായിരുന്നു താരം ആവശ്യപ്പെട്ട ബേസ് പ്രൈസ്. നിലവിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യൻ ടീമിൽ ഉള്ള താരമാണ് പടിക്കൽ. മൂന്നാം ദിനമായ ഇന്ന് 71 പന്തിൽ 25 റൺസ് നേടി സ്ഥിരതയാർന്ന ഇന്നിങ്‌സ് കാഴ്ച വെച്ചിരുന്നു.

Read more