സ്ഥിരതയില്ല എന്ന് ഇനി ആരും പറയരുത്; ഓപണിംഗിൽ വീണ്ടും തകർത്തടിച്ച് സഞ്ജു സാംസൺ

കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണില്‍ വീണ്ടും വിജയപാതയിലേക്ക് തിരിച്ചെത്തി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. ട്രിവാന്‍ഡ്രം റോയല്‍സിനെതിരായ മത്സരത്തില്‍ ഒന്‍പത് റണ്‍സിനാണ് കൊച്ചി വിജയം സ്വന്തമാക്കിയത്. കൊച്ചി ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ട്രിവാന്‍ഡ്രത്തിന് 182 റണ്‍സ് മാത്രമാണ് നേടാനായത്.

സൂപ്പര്‍ താരം സഞ്ജു സാംസണ്‍ കൊച്ചിക്ക് വേണ്ടി വീണ്ടും വെടിക്കെട്ട് ബാറ്റിങ് തുടര്‍ന്നു. സഞ്ജുവിന്റെ അര്‍ധ സെഞ്ച്വറിയാണ് കൊച്ചിയെ മികച്ച സ്‌കോറിലെത്തിച്ചത്. 30 പന്തില്‍ ഫിഫ്റ്റി തികച്ച സഞ്ജു 37 പന്തില്‍ 62 റണ്‍സെടുത്താണ് പുറത്തായത്. അഞ്ച് സിക്‌സും നാല് ബൗണ്ടറിയുമാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്.

Read more

ഇതോടെ ഏഷ്യ കപ്പിൽ ഓപ്പണിങ് സ്ഥാനം സഞ്ജുവിന് തന്നെ ലഭിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അഭിഷേക് ശർമയോടൊപ്പം ഓപ്പണിങ് സ്ഥാനത്ത് വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ പരിഗണിക്കാനായിരുന്നു ബിസിസിഐയുടെ തീരുമാനം. എന്നാൽ സഞ്ജുവിന്റെ ഈ തകർപ്പൻ പ്രകടനം അദ്ദേഹത്തിന് ഗുണം ചെയ്‌തേക്കും.