ബാബറിനെ ആരും മേടിച്ചില്ല അല്ലെ, ഞാൻ ആയിരുന്നെങ്കിൽ മുഴുവൻ ബജറ്റും അവന് വേണ്ടി മുടക്കുമായിരുന്നു ; ബാബറിനെ അനുകൂലിച്ച് ആൻഡേഴ്സൺ

2023 സീസണിന് മുന്നോടിയായുള്ള ഹണ്ട്രഡ് ഡ്രാഫ്റ്റിൽ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിനെ ആരും മേടിക്കാത്തതിനെക്കുറിച്ച് ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്സൺ വിലയിരുത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ്. തന്റെ തീരുമാനമാണെങ്കിൽ ബാബറിന് വേണ്ടി മുഴുവൻ ബജറ്റും ചെലവഴിക്കുമെന്ന് ആൻഡേഴ്സൺ വെളിപ്പെടുത്തി.

ഈ മാസമാദ്യം ഡ്രാഫ്റ്റിൽ ഒരു ടീമിനെയും ആകർഷിക്കുന്നതിൽ ബാബർ പരാജയപ്പെട്ടു, കൂടാതെ £100,000 എന്ന റിസർവ് വിലയിൽ വിൽക്കപ്പെടാതെ തുടർന്നു. മുൻവർഷങ്ങളിലും ഇതുതന്നെയായിരുന്നു സ്ഥിതി. മുഹമ്മദ് റിസ്വാൻ, കെയ്‌റോൺ പൊള്ളാർഡ്, ആന്ദ്രെ റസ്സൽ എന്നിവരാണ് ഡ്രാഫ്റ്റിൽ ഒരു ടീമും മേടിക്കാത്ത പ്രമുഖ താരങ്ങൾ. ബാബറിന്റെ ടീമംഗങ്ങളായ ഹാരിസ് റൗഫിനെയും ഷഹീൻ അഫ്രീദിയെയും വെൽഷ് ഫയർ ടീമിലെത്തിച്ചു .

ബിബിസിയുടെ ടെയ്‌ലൻഡർ പോഡ്‌കാസ്‌റ്റിലെ ഒരു സംഭാഷണത്തിൽ, ബാബറിനെ വാങ്ങാൻ ഹണ്ട്രഡ് ടീം താൽപ്പര്യം കാണിക്കാത്തതിന്റെ പിന്നിലെ കാരണങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, ആൻഡേഴ്‌സൺ പറഞ്ഞു: “ഞാൻ അദ്ദേഹത്തിന് [ബാബർ അസമിന്] ഇരട്ടി പ്രതിഫലം നൽകും. ഞാൻ മുഴുവൻ ബജറ്റും ബാബർ അസമിനായി ചെലവഴിക്കും. എനിക്ക് ഊഹിക്കാൻ കഴിയുന്ന ഒരേയൊരു കാര്യം, അദ്ദേഹത്തിന്റെ ലഭ്യത പ്രശ്‌നമുണ്ടായിരിക്കാം, അതിനാലാണ് അദ്ദേഹത്തെ ആരും തിരഞ്ഞെടുക്കാത്തത്.”