നീ എത്ര കേമൻ ആയാലും ഈ രീതിയിൽ അധിക കാലം എന്റെ ടീമിൽ കാണില്ല, ശാസ്ത്രി നല്ല രീതിയിൽ ധോണിയെ വഴക്ക് പറഞ്ഞു; അത് കേട്ടിട്ട് ധോണി ചെയ്തത് ഇങ്ങനെ

2018ൽ ഇംഗ്ലണ്ടിനെതിരായ ഏകദിനത്തിൽ എംഎസ് ധോണി കളിച്ച സ്ലോ ഇന്നിങ്സിന്റെ പേരിൽ ഇന്ത്യൻ ആരാധകരിൽ നിന്ന് മാത്രമല്ല പരിശീലകൻ രവി ശാസ്ത്രിയിൽ നിന്ന് വരെ അദ്ദേഹം വിമർശനം ഏറ്റുവാങ്ങിയതായി പറയുകയാണ് ആർ ശ്രീധർ ഇപ്പോൾ. വലിയ ലക്‌ഷ്യം മുന്നിൽ ഉള്ളപ്പോൾ അദ്ദേഹം ബാറ്റ് ചെയ്ത രീതിയിൽ തൃപ്തി തോന്നാത്ത പരിശീലകൻ ധോണിയെ ശകാരിച്ചു എന്നും ശ്രീധർ പറയുന്നു.

ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ എവേ പരമ്പരയിലെ രണ്ടാം ഏകദിനത്തിനിടെയാണ് സംഭവ നടന്നത്. ജോ റൂട്ടിന്റെ സെഞ്ച്വറിയുടെ ബലത്തിൽ ഇംഗ്ലണ്ട് 322-7 എന്ന സ്‌കോറാണ് നേടിയത്. ഇന്ത്യ താരതമ്യേന നന്നായി തന്നെ സ്കോർ പിന്തുടർന്നു. പവർ പ്ലേയ്ക്ക് ശേഷം പതുക്കെ ആണ് കളിച്ചതെങ്കിലും ഇന്ത്യ 140 ന് 3 എന്ന നിലയിൽ ആയിരുന്നു.

എന്നിരുന്നാലും, വിക്കറ്റുകൾ കൂട്ടത്തോടെ പോയി തുടങ്ങി 191 ന് 7 എന്ന നിലയിൽ സ്കോർ എത്തി. ധോണി ക്രീസിൽ  തുടരുന്നതിനാൽ പ്രതീക്ഷ ബാക്കിയായിരുന്നു. ആ സമയത്ത് ഓവറിൽ 13 റൺസ് എന്ന നിലയിൽ ഇന്ത്യക്ക് അത്യാവശ്യമായിരുന്നു . എന്നിരുന്നാലും, അടുത്ത 6 ഓവറിൽ 20 റൺസ് മാത്രമാണ് അയാൾക്ക് നേടാനായത്. ഒടുവിൽ 59 പന്തുകൾ നേരിട്ട ശേഷം 37 റൺസിന് ധോണി പുറത്തായി.

ധോണി റൺ വേട്ടയെ സമീപിച്ച രീതിയെക്കുറിച്ച് ശാസ്ത്രി എങ്ങനെ പ്രകോപിതനാണെന്ന് അനുസ്മരിച്ചുകൊണ്ട് ശ്രീധർ അടുത്തിടെ പ്രസിദ്ധീകരിച്ച തന്റെ പുസ്തകമായ ‘കോച്ചിംഗ് ബിയോണ്ട്: മൈ ഡേയ്സ് വിത്ത് ദി ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ’ എഴുതി:

“രവി ഇതിനിടയിൽ രോഷാകുലനായി, 86 റൺസിന് തോറ്റതുകൊണ്ടല്ല, കളി തോറ്റ രീതി അയാളെ നിരാശപ്പെടുത്തി. ഞങ്ങൾ ലക്‌ഷ്യം മനസിലാക്കി കളിക്കാത്തത് കൊണ്ട് രവി ദേഷ്യപ്പെട്ടു, അത് ധോണിയുടെ നേർക്ക് തന്നെ ആയിരുന്നു.”

“അദ്ദേഹം ഏറ്റവും ഉച്ചത്തിൽ പറഞ്ഞു, ‘നിങ്ങൾ ആരായാലും എത്ര കേമൻ ആയാലും ഇത് പോലെ ഒരു മത്സരം ഒരു കാരണവശാലും ഇത്തരത്തിൽ തോൽക്കേണ്ടത് അല്ല. അത് എന്റെ നിരീക്ഷണത്തിൽ നടക്കില്ല. ആരെങ്കിലും അത് ചെയ്താൽ. എന്റെ കാവലിൽ അവർ കളിക്കുന്ന അവസാനത്തെ കളിയായിരിക്കും അത്. നിങ്ങൾക്ക് ഒരു ക്രിക്കറ്റ് കളി തോൽക്കാം, അതിൽ ലജ്ജയില്ല, പക്ഷേ നിങ്ങൾ ഇതുപോലെ തോൽക്കാൻ പാടില്ല.”

എന്തായാലും വലിയ ജയം നേടി അതിരിച്ചെത്തിയ ഇംഗ്ലണ്ട് തന്നെ അവസാനം പരമ്പര സ്വന്തമാക്കി.