ഇന്ത്യൻ ടീമിൽ പ്രതീക്ഷിക്കാത്ത സർപ്രൈസ്, ആ താരങ്ങൾ അടുത്ത മത്സരത്തിൽ കളിക്കും, അവരും കൂടി എത്തിയാൽ കളി വേറെ ലെവൽ

ഇം​ഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ ടീമിൽ മാറ്റങ്ങൾക്ക് സാധ്യത. ആദ്യ മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് ഇം​ഗ്ലണ്ടിനോട് ഇന്ത്യ തോറ്റത്. ഇന്ത്യ ഉയർത്തിയ 371 റൺസ് വിജയലക്ഷ്യം അവസാന ദിനം മറികടക്കുകയായിരുന്നു ഇം​ഗ്ലണ്ട്. ഇന്ത്യയുടെ പ്രധാന ബാറ്റർമാരെല്ലാം സ്കോർ ചെയ്തെങ്കിലും ലോവർ മിഡിൽ ഓർഡർ തകർന്നതാണ് ആദ്യ ടെസ്റ്റിലെ പരാജയത്തിന് കാരണം. ജൂലൈ രണ്ട് മുതൽ ആറ് വരെ ബിർമിങ്ഹാമിലെ എഡ്ജ്ബാസ്റ്റൺ സ്റ്റേഡിയത്തിൽ വച്ചാണ് രണ്ടാം ടെസ്റ്റ്.

അടുത്ത ടെസ്റ്റിൽ ഇന്ത്യൻ ടീമിൽ ഓൾറൗണ്ടർമാരായ നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൺ സുന്ദർ എന്നീ താരങ്ങൾക്ക് അവസരം ലഭിക്കാൻ സാധ്യതയുണ്ട്. രവീന്ദ്ര ജഡേജയെ പോലെ ബാറ്റിങ്ങിലും മികവ് തെളിയിച്ച സ്പിന്നറാണ് സുന്ദർ. ആയതിനാൽ താരത്തെ അടുത്ത ടെസ്റ്റിൽ രണ്ടാം സ്പിന്നറായി കളിപ്പിച്ചേക്കും. വാഷിങ്ടൺ സുന്ദറിനെ ഇറക്കുകയാണെങ്കിൽ കുൽദീപ് യാദവിന് പരമ്പരയിൽ ഇനിയും കാത്തിരിക്കേണ്ടി വരും.

Read more

പേസ് ബോളർമാരിൽ ബുംറ കളിക്കില്ലെങ്കിൽ അർഷ്ദീപ് സിങ്ങിനും ആകാശ് ദീപിനും അവസരം ലഭിക്കാൻ സാധ്യതയുണ്ട്. ടെസ്റ്റിൽ അരങ്ങേറ്റ മത്സരം കാത്തിരിക്കുന്ന താരമാണ് അർഷ്ദീപ്. ആദ്യ ടെസ്റ്റ് തോറ്റ ഇന്ത്യക്ക് രണ്ടാം ടെസ്റ്റ് നിർണായകമാണ്. പരമ്പര പിടിക്കണമെങ്കിൽ ഇനിയുളള മത്സരങ്ങളിൽ ഇന്ത്യയ്ക്ക് ജയിച്ച മതിയാവൂ.