ഇംഗണ്ടിനെതിരെ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് നാണംകെട്ട തോൽവി ഏറ്റുവാങ്ങിയിരിക്കുന്നു. അഞ്ച് വിക്കറ്റുകൾക്കാണ് ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടത്. മത്സരത്തിൽ പൂർണാധിപത്യത്തിൽ നിന്നത് ഇന്ത്യയായിരുന്നെങ്കിലും രണ്ടാം ഇന്നിങ്സിലെ താരങ്ങളുടെ മോശമായ ബോളിങ് പ്രകടനം ഇന്ത്യക്ക് തിരിച്ചടിയായി. ഇതോടെ പരമ്പര ഇംഗ്ലണ്ട് ലീഡ് ചെയ്യുകയാണ്.
നായകനായ ആദ്യ ടെസ്റ്റിൽ തന്നെ തോൽവി ഏറ്റുവാങ്ങിയാണ് യുവ താരം ശുഭ്മൻ ഗിൽ ആരംഭിച്ചത്. എന്നാൽ താരം മത്സരത്തിൽ ഒരുപാട് പിഴവുകൾ നടത്തിയിരുന്നു. ക്യാപ്റ്റൻസി അത്ര എളുപ്പമുള്ള പണി അല്ല എന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് താരം അലിസ്റ്റർ കുക്ക്.
അലിസ്റ്റർ കുക്ക് പറയുന്നത് ഇങ്ങനെ:
” എനിക്ക് ഗില്ലിനെ ഓര്‍ത്ത് സഹതാപമുണ്ട്. പ്രത്യേകിച്ച് ലീഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിങ്സിൽ. വിക്കറ്റ് വീഴ്ത്തുന്നതില്‍ ഇന്ത്യൻ ബൗളര്‍മാര്‍ പരാജയപ്പെട്ടു. അപ്പോൾ ഗില്ലിന് പകരമായി തീരുമാനങ്ങളെടുക്കാനും നടപ്പാക്കാനുമായി നിരവധി പേരുണ്ടായിരുന്നു. ഡിആര്‍എസില്‍ എടുക്കണമെങ്കിൽ പോലും അവരെല്ലാം ഇടപെടുന്നുണ്ടായിരുന്നു. ആ തീരുമാനങ്ങളെല്ലാം പിഴയ്ക്കുകയും ചെയ്തു”
അലിസ്റ്റർ കുക്ക് തുടർന്നു:
Read more
“ക്യാപ്റ്റനാവുന്നതിന് മുമ്പ് നേതൃഗുണം വളര്‍ത്താനുള്ള പല പുസ്തകങ്ങളും ഗിൽ വായിച്ചിട്ടുണ്ടാവാം. പക്ഷെ ഗ്രൗണ്ടിലിറങ്ങി നില്‍ക്കുമ്പോഴെ യാഥാര്‍ത്ഥ്യം മനസിലാവൂ. തനിക്ക് പകരം മറ്റ് പലരും തീരുമാനങ്ങളെടുക്കുന്നത് കണ്ട് ഗില്‍ ശരിക്കും ഞെട്ടിപ്പോയിരിക്കാം” അലിസ്റ്റർ കുക്ക് പറഞ്ഞു.