IND VS ENG: നീയൊക്കെ എട്ട് നിലയിൽ പൊട്ടിയത് ആ ഒരു കാരണം കൊണ്ടാണ്, അല്ലാതെ ഫീൽഡിങ്ങിന്റെ കുറവ് കൊണ്ടല്ല: ഇയാൻ ചാപ്പൽ

ഇംഗണ്ടിനെതിരെ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് നാണംകെട്ട തോൽവി ഏറ്റുവാങ്ങിയിരിക്കുന്നു. അഞ്ച് വിക്കറ്റുകൾക്കാണ് ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടത്. മത്സരത്തിൽ പൂർണാധിപത്യത്തിൽ നിന്നത് ഇന്ത്യയായിരുന്നെങ്കിലും രണ്ടാം ഇന്നിങ്സിലെ താരങ്ങളുടെ മോശമായ ബോളിങ് പ്രകടനം ഇന്ത്യക്ക് തിരിച്ചടിയായി. ഇതോടെ പരമ്പര ഇംഗ്ലണ്ട് ലീഡ് ചെയ്യുകയാണ്.

നായകനായ ആദ്യ ടെസ്റ്റിൽ തന്നെ തോൽവി ഏറ്റുവാങ്ങിയാണ് യുവ താരം ശുഭ്മൻ ഗിൽ ആരംഭിച്ചത്. ഫീൽഡിങ്ങിൽ വന്ന പിഴവുകൾ കാരണമല്ല മത്സരം തോറ്റതെന്നും, അടുത്ത മത്സരത്തിൽ അർശ്ദീപ് സിങ്, കുൽദീപ് യാദവ് എന്നിവരെ കളിപ്പിക്കണമെന്നും നിർദ്ദേശിച്ചിരിക്കുകയാണ് ഇയാൻ ചാപ്പൽ.

ഇയാൻ ചാപ്പൽ പറയുന്നത് ഇങ്ങനെ:

Read more

” ബൗളിങ് മാറ്റുമ്പോള്‍ വിക്കറ്റുകള്‍ വീഴാന്‍ ഒരു കാരണമുണ്ട്. അതു ക്രീസിലുള്ള ബാറ്ററെ സ്വയം പുനക്രമീകരിക്കാന്‍ നിര്‍ബന്ധിതനാക്കി മാറ്റുന്നു. പക്ഷെ ജസ്പ്രീത് ബുംറയില്ലെങ്കില്‍ നിലവിലെ ലൈനപ്പില്‍ ശുഭ്മന്‍ ഗില്ലിനു ഈ തരത്തിലുള്ള ബൗളിങ് വൈവിധ്യമില്ല. അതിനാല്‍ തന്നെ ഇടംകൈയന്‍ സീമാറായ അര്‍ഷ്ദീപ് സിങിനെയും റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവിനെയും ടീം മിക്‌സിലേക്കു കൊണ്ടുവരണം. ഷെയ്ന്‍ വോണിനു ശേഷമുള്ള ഏറ്റവും മികച്ച റിസ്റ്റ് സ്പിന്നറാണ് കുൽദീപ് യാദവ്” ഇയാൻ ചാപ്പൽ പറഞ്ഞു.