ന്യൂസിലാന്‍ഡ് ഒരു ശരാശരി ടീം മാത്രം, ആ നാലു പേര്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യ തീര്‍ന്നേനെ; തുറന്നടിച്ച് പാക് താരം

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര തൂത്തുവാരിയതിന്റെ സന്തോഷത്തിലാണ് ടീം ഇന്ത്യ. ഇന്നലെ ഇന്‍ഡോറില്‍ നടന്ന മത്സരവും ജയിച്ച് ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പര തീത്തുവാരി. എന്നാല്‍ ഇപ്പോഴിതാ ന്യൂസിലന്‍ഡ് ഒരു ശരാശരി ടീമായിരുന്നെന്നും നാല് പ്രധാന താരങ്ങള്‍ അവര്‍ക്കൊപ്പമില്ലാത്തത് ഇന്ത്യയ്ക്ക് ഗുണകരമായി മാറുകയായിരുന്നെന്നും പറഞ്ഞിരിക്കുകയാണ് പാകിസ്ഥാന്‍ മുന്‍ താരം കമ്രാന്‍ അക്മല്‍.

പരമ്പരയില്‍ നാലു പേരുടെ അഭാവം ന്യൂസിലാന്‍ഡിനു വലിയ തിരിച്ചടയിയായി മാറി. ബാറ്റിംഗ് നിരയില്‍ അനുഭവസമ്പത്തിന്റെ കുറവ് അവരുടെ ടീമില്‍ പ്രകടമായിരുന്നു. മാര്‍ട്ടിന്‍ ഗപ്റ്റിലിനെ ടീമില്‍ നിന്നൊഴിവാക്കിയ തീരുമാനം തെറ്റായിരുന്നു. നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ ശരിയായ സമയത്തല്ല വിശ്രമം എടുത്തിരിക്കുന്നത്.

ടിം സൗത്തിയും ഈ സമയത്തു ബ്രേക്കെടുക്കാന്‍ പാടില്ലായിരുന്നു. ട്രെന്റ് ബോള്‍ട്ട് കിവികള്‍ക്കായി കളിക്കേണ്ടത് എത്ര മാത്രം പ്രധാനമാണെന്നു ഈ പരമ്പര കാണിച്ചു തന്നിരിക്കുകയാണ്. അവസാന കളിയില്‍ ഒരു ശരാശരി ടീമായിട്ടാണ് ന്യൂസിലാന്‍ഡ് കാണപ്പെട്ടത്.

Read more

ഇപ്പോള്‍ ഇന്ത്യ തന്നെയാണ് എല്ലാ തരത്തിലും നമ്പര്‍ വണ്‍ ടീം. എല്ലാവരെയും അവര്‍ പരാജയപ്പെടുത്തിയിരിക്കുകയാണ്. വലിയ പരമ്പരകളില്‍ വിജയിക്കാനും സാധിച്ചു. മികച്ച ക്രിക്കറ്റ് കളിച്ചാണ് ഇന്ത്യ ഇതു നേടിയെടുത്തത്- അക്മല്‍ പറഞ്ഞു.