ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുളള വിരമിക്കലിന് പിന്നാലെ വിരാട് കോഹ്ലിയെ പുകഴ്ത്തി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍. ഇന്ത്യന്‍ ടീമിന് ഉണ്ടായിരുന്ന കളി രീതി മുഴുവനായി മാറ്റിയത് കോഹ്ലിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിരാടിന് പകരം ഇനി ആരാണോ അദ്ദേഹത്തിന്റെ പൊസിഷനില്‍ കളിക്കുന്നത് സൂപ്പര്‍താരത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ അവര്‍ ശ്രമിക്കണമെന്നും നാസര്‍ ഹുസൈന്‍ പറഞ്ഞു. മേയ് 12നായിരുന്നു കോഹ്ലിയുടെ വിരമിക്കല്‍ പ്രഖ്യാപനം നടന്നത്.
‘ടീമിന് ക്രിക്കറ്റിനോടുള്ള അഭിനിവേശം എന്താണെന്ന് അവരുടെ ക്യാപ്റ്റന്‍ കാണിച്ചുകൊടുക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു, ഇതിന് ഇന്ത്യയില്‍ കോഹ്ലിയേക്കാള്‍ മികച്ചതായി മറ്റാരും ഇല്ല. അദ്ദേഹം അവിശ്വസനീയമായ ഒരു കളിക്കാരനായിരുന്നു. ക്രിക്കറ്റിലെ ഇതിഹാസങ്ങളെ സംബന്ധിച്ചിടത്തോളം, മാധ്യമക്കണ്ണുകളില്‍ നിന്ന് രക്ഷപ്പെടാന്‍ അവര്‍ക്ക് കഴിയില്ല. അവര്‍ എല്ലായ്‌പ്പോഴും ആ ആ ഒരു പൊസിഷനിലാണ്.
Read more
ഇന്ത്യയെ ലോകത്തിലെ ഒന്നാം നമ്പര്‍ ടീമായി മാറ്റിയത് അദ്ദേഹമാണ്, ഏകദേശം 42 മാസത്തോളം ഒന്നാം റാങ്കില്‍ ഇന്ത്യ തുടര്‍ന്നു. ടീമിന്റെ ക്രിക്കറ്റ് കളിക്കുന്ന രീതി അദ്ദേഹം പൂര്‍ണ്ണമായും മാറ്റിമറിച്ചു. കോഹ്ലിയുടെ എല്ലാ കാര്യങ്ങളും വിജയത്തെക്കുറിച്ചാണ്. റണ്‍ ചേസുകളില്‍ അദ്ദേഹം ഇത്ര മികച്ചവനാണെന്ന് നിങ്ങള്‍ കരുതുന്നത് എന്തുകൊണ്ടാണ്? അദ്ദേഹത്തിന് കളിക്കളത്തില്‍ ഇറങ്ങാനും നൂറു ശതമാനം പ്രകടനം കാഴ്ചവയ്ക്കാതിരിക്കാനും കഴിയില്ല, നാസര്‍ ഹുസൈന്‍ പറഞ്ഞു.