സംസ്ഥാനത്ത് നിപ വീണ്ടും സജീവമായതോടെ ചർച്ചയായി കെ മുരളീധരന്റെ 2021ലെ പ്രസംഗം. 2021ൽ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെ വിമർശിച്ചായിരുന്നു കെ മുരളീധരൻ പ്രസംഗിച്ചത്. എരണം കെട്ടവൻ നാടു ഭരിച്ചാൽ നാട് മുടിയും എന്നായിരുന്നു കെ മുരളീധരൻ പറഞ്ഞത്. കെ മുരളീധരൻ ആരോഗ്യമന്ത്രി ആയിരിക്കെ നിപ വീണ്ടും കേരളത്തിൽ വ്യാപിക്കുമ്പോൾ ചർച്ചയാവുകയാണ് 2021ലെ ആ പ്രസംഗം.
നിപ്പ പോലെ ഇതുവരെ കേൾക്കാത്ത രോഗങ്ങൾ കേരളത്തിൽ ബാധിക്കുന്നുവെന്നും വവ്വാലാണത്രേ അതു പരത്തുന്നതെന്നും കെ മുരളീധരൻ അന്ന് പരിഹസിച്ചിരുന്നു. കെ. കരുണാകരനും എകെ ആന്റണിയും ഉമ്മൻ ചാണ്ടിയും ഭരിച്ചപ്പോൾ നാട്ടിൽ വവ്വാൽ ഉണ്ടായിരുന്നില്ലേ. ഇപ്പോൾ വവ്വാൽ രോഗം പരത്താൻ കാരണം ഭരിക്കുന്നവർ ശരിയല്ലാത്തതുകൊണ്ടാണ് എന്നും കെ മുരളീധരൻ പറഞ്ഞിരുന്നു.
കെ മുരളീധരന്റെ 2021ലെ പ്രസംഗം
‘എരണം കെട്ടവൻ നാടു ഭരിച്ചാൽ നാട് മുടിയും എന്നാണ് 2021ൽ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെ വിമർശിച്ച് മുരളീധരൻ പ്രസംഗിച്ചത്. നിപ്പ പോലെ ഇതുവരെ കേൾക്കാത്ത രോഗങ്ങൾ കേരളത്തിൽ ബാധിക്കുന്നു. വവ്വാലാണത്രേ അതു പരത്തുന്നത്. കെ. കരുണാകരനും എ.കെ.ആന്റണിയും ഉമ്മൻ ചാണ്ടിയും ഭരിച്ചപ്പോൾ നാട്ടിൽ വവ്വാൽ ഉണ്ടായിരുന്നില്ലേ. ഇപ്പോൾ വവ്വാൽ രോഗം പരത്താൻ കാരണം ഭരിക്കുന്നവർ ശരിയല്ലാത്തതുകൊണ്ടാണ്’ – ഇതായിരുന്നു മുരളീധരൻ്റെ പഴയ പ്രസംഗം.
Read more
അതേസമയം കെ മുരളീധരന്റെ അന്നത്തെ പ്രസ്താവന ഓർക്കാൻ ആഗ്രഹിക്കുന്നില്ലെന്നും കാര്യങ്ങൾ മനസ്സിലാക്കാതെ ആയിരുന്നു അന്നത്തെ പ്രതികരണങ്ങളെന്നും മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ. കടുത്ത സാഹചര്യം നേരിടുമ്പോൾ വീഴ്ച്ച ഉണ്ടെങ്കിൽ വിമർശിക്കണമെന്നും അല്ലാതെ നല്ലത് ചെയ്യുമ്പോൾ അങ്ങനെ കളിയാക്കരുതെന്നും കെകെ ശൈലജ കൂട്ടിച്ചേർത്തു. അതേസമയം കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിപയെക്കുറിച്ച് ഇന്നത്തെ ആരോഗ്യ മന്ത്രി കെ മുരളീധരൻ നടത്തിയ പ്രസംഗം ഇന്ന് പലരും അയച്ചു തന്നുവെന്നും അതിനെക്കുറിച്ച് ഇവിടെ ഒന്നും എഴുതുന്നില്ലെന്നും മുൻ ആരോഗ്യമന്ത്രി വീണ ജോർജ് ഫേസ്ബുക്കിൽ കുറിച്ചു. ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ എന്നും വീണ ജോർജ് പറഞ്ഞു.







