ഇംഗ്ലണ്ടിനെതിരെ നടന്ന രണ്ടാം ടി 20 യിൽ രണ്ട് വിക്കറ്റിന് വിജയിച്ച് ഇന്ത്യ. ഇതോടെ അഞ്ച് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ 2 -0 ത്തിനു ഇന്ത്യ ആണ് മുന്നിട്ട് നിൽക്കുന്നത്. ഇന്ത്യക്ക് വേണ്ടി തകർപ്പൻ പ്രകടനം കാഴ്ച വെച്ചത് തിലക് വർമയാണ്. താരം 55 പന്തിൽ 72 റൺസ് ആണ് നേടിയത്. മത്സരശേഷം തിലക് വർമ തന്റെ വിജയ രഹസ്യം വെളിപ്പെടുത്തി.
തിലക് വർമ പറയുന്നത് ഇങ്ങനെ:
“ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച പേസറെ ആക്രമിക്കുകയായിരുന്നു എന്റെ ലക്ഷ്യം. ഇന്ത്യയ്ക്ക് വിക്കറ്റുകൾ നഷ്ടപ്പെടുകയായിരുന്നു. അപ്പോൾ ഇംഗ്ലണ്ടിന്റെ മികച്ച പേസറെ ആക്രമിച്ചാൽ അത് മറ്റ് ബൗളർമാരെയും സമ്മർദ്ദത്തിലാക്കും. ആർച്ചറിനെതിരെ കളിച്ച ഓരോ ഷോട്ടുകളും നെറ്റ്സിൽ നടത്തിയ പരിശീലനത്തിന്റെ ഭാഗമാണ്. മാനസികമായും ആർച്ചറിനെ നേരിടാൻ ഞാൻ തയ്യാറെടുത്തിരുന്നു. അത് ഫലം കാണുകയും ചെയ്തു”
തിലക് വർമ തുടർന്നു:
” സാഹചര്യത്തിന് അനുസരിച്ച് കളിക്കാൻ എനിക്ക് അറിയാം. ടീമിന് ആവശ്യമെന്താണെന്ന് മനസിലാക്കി ആക്രമണ ശൈലിയോ സാവധാനം ഇന്നിംഗ്സ് മുന്നോട്ട് നീക്കുകയോ ചെയ്യാമെന്ന് ഇന്ത്യൻ ടീം പരിശീലകൻ ഗൗതം ഗംഭീർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അത് ഗുണം ചെയ്തെന്ന് എനിക്ക് മനസിലായി”
ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20യിൽ ബാറ്റ് ചെയ്യുന്നതിനിടെ എന്റെ ബാറ്റിങ് മികവ് പുറത്തെടുക്കാനുള്ള അവസരമാണെന്നും ഗംഭീർ പറഞ്ഞു. അപ്പോൾ മത്സരത്തിന്റെ അവസാനം വരെയും ഞാൻ ബാറ്റ് ചെയ്യുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു” തിലക് വർമ പറഞ്ഞു.