ഇപ്പോൾ നടക്കുന്ന ഡൽഹി പ്രീമിയർ ലീഗിൽ ആവേശകരമായ സംഭവ വികാസങ്ങൾക്കാണ് ആരാധകർ സാക്ഷിയാകുന്നത്. ടി 20 ടൂര്‍ണമെന്‍റിൽ വെടിക്കെട്ട് സെഞ്ചുറി നേടിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ നിതീഷ് റാണ. എലിമിനേറ്റര്‍ പോരാട്ടത്തില്‍ സൗത്ത് ഡല്‍ഹി സൂപ്പർ സ്റ്റാര്‍സിനെതിരെ വെസ്റ്റ് ഡല്‍ഹി ലയണ്‍സിനുവേണ്ടിയായിരുന്നു റാണയുടെ മിന്നും പ്രകടനം.
202 റൺസ് വിജയലക്ഷ്യം നേടാനിറങ്ങിയ ലയൺസ് 17.1 ഓവറില്‍ വെറും മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തു. നാലാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ നിതീഷ് റാണ എട്ട് ഫോറും 15 സിക്സും പറത്തിയാണ് 55 പന്തില്‍ 134 റണ്‍സടിച്ചത്. 42 പന്തിലാണ് റാണ സെഞ്ചുറിയിലെത്തിയത്.
Read more
കഴിഞ്ഞ ഐപിഎലിൽ 11 മത്സരങ്ങളിൽ നിന്നായി റാണയ്ക്ക് 217 റൺസ് മാത്രമാണ് രാജസ്ഥാൻ റോയൽസിന് വേണ്ടി നേടാനായത്. എന്നാൽ താരത്തിന്റെ ഈ പ്രകടനത്തിൽ ആരാധകർ ഹാപ്പിയാണ്. മത്സരത്തിനിടയിൽ ദിഗ്‌വേഷ് രതി റാണയെ പല തവണ സ്ലെഡ്ജ് ചെയ്തിരുന്നു. എന്നാൽ അദ്ദേഹത്തിനുള്ള മറുപടിയും താരം നൽകി.







