'ഡികെ.. ഡികെ..' എന്ന് അലറി വിളിച്ച് ഗ്യാലറി, വൈറലായി മുരളി വിജയ്‌യുടെ പ്രതികരണം

ഇന്ത്യന്‍ താരങ്ങളായ ദിനേശ് കാര്‍ത്തിക്കും മുരളി വിജയ്‌യും തമ്മിലുള്ള കഴിഞ്ഞകാല കഥകള്‍ ക്രിക്കറ്റ് ലോകത്തിന് പരിജയമുള്ളതാണ്. തന്റെ ആദ്യ ഭാര്യയെ സ്വന്തമാക്കിയ ചതിയുടെ കഥയാണ് മുരളിയെ കുറിച്ച് കാര്‍ത്തിക്കിന് പറയാനുള്ളത്. അടുത്തിടെ ഒരു ടിഎന്‍പിഎല്‍ മത്സരത്തിനിടെ ‘ഡികെ ഡികെ’ എന്ന് ആരവം മുഴക്കിയ കാണികളോട് മുരളി വിജയ് പ്രതികരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

മുരളി വിജയ് ബൗണ്ടറി ലൈനിനരികെ ഫീല്‍ഡ് ചെയ്യുമ്പോഴായിരുന്നു ഗ്യാലറിയുടെ ഡികെ ആര്‍പ്പുവിളി. ഇത് കേട്ട വിജയ് ആള്‍ക്കൂട്ടത്തിന് നേരെ തിരിഞ്ഞു, കൂപ്പുകൈകളോടെ അവരോട് നിര്‍ത്താന്‍ അഭ്യര്‍ത്ഥിച്ചു. വളറെ സൗമ്യതയോടെയും ശാന്തയോടെയുമായിരുന്നു താരത്തിന്റെ പ്രതികരണം.

ഒരു ഇടവേളയ്ക്ക് ശേഷം ടിഎന്‍പിഎല്ലില്‍ തിരിച്ചെത്തിയ വിജയ് 57 പന്തില്‍ സെഞ്ച്വറി നേടിയിരുന്നു. നിലവില്‍, കാര്‍ത്തിക് ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ്. കൂടാതെ കഴിഞ്ഞ ഐപിഎല്‍ സീസണിന് ശേഷം മികച്ച ഫോമിലാണ് താരം. ഇന്ത്യയുടെ ടി20 ലോക കപ്പ് ടീമിലും താരം ഏറെക്കുറെ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു.

വിന്‍ഡീസിനെതിരെ അഞ്ച് ടി20 മത്സരങ്ങള്‍ കളിക്കുന്ന ഇന്ത്യയുടെ ടി20 ടീമിന്റെ ഭാഗമായി കാര്‍ത്തിക് നിലവില്‍ വെസ്റ്റിന്‍ഡീസിലാണ്. വെസ്റ്റിന്‍ഡീസ് പര്യടനത്തിന് ശേഷം അദ്ദേഹം സിംബാബ്വെയിലേക്ക് പോകും.