ധോണിയ്ക്ക് പകരക്കാരനില്ല, സഞ്ജുവിനൊന്നും അതിന് കഴിയില്ല, തുറന്നടിച്ച് ഇന്ത്യന്‍ താരം

Advertisement

ഇന്ത്യന്‍ ടീമില്‍ ധോണിയുടെ പകരക്കാരനാകാന്‍ സഞ്ജു സാംസണോ, റിഷഭ് പന്തിനോ ഒന്നും കഴിയില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ധോണിയ്ക്ക് തുല്യം ധോണി മാത്രമുളളുവെന്നും . ധോണിയെ അത്ര പെട്ടെന്നൊന്നും മാറ്റി നിര്‍ത്താന്‍ സാധിക്കില്ലെന്നും കൈഫ് പറഞ്ഞു.

‘സഞ്ജു സാംസണും റിഷഭ് പന്തിനും പോലും ധോണിയുടെ സ്ഥാനം ലഭിക്കില്ല. നിങ്ങള്‍ സച്ചിനെയും ദ്രാവിഡിനെയും കുറിച്ച് സംസാരിക്കുമ്പോള്‍ അവര്‍ക്കു പകരമായി കോഹ്ലി, രോഹിത്, രഹാനെ, പൂജാര എന്നിവരുമുണ്ട്. എന്നാല്‍ ധോണിയുടെ കാര്യത്തില്‍ അങ്ങനെയല്ല. അതുകൊണ്ടാണ് ധോണിയാണ് ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറെന്ന് ഞാന്‍ വിശ്വസിക്കുന്നത്. ധോണിയെ അത്ര പെട്ടെന്നൊന്നും മാറ്റി നിര്‍ത്താന്‍ സാധിക്കില്ല’ കൈഫ് പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റിലേക്കുള്ള ധോണിയുടെ തിരിച്ചുവരവിന്റെ കാര്യത്തില്‍ ആത്മവിശ്വാസമുണ്ടെന്നും കൈഫ് പറഞ്ഞു.

ഐപിഎല്‍ കളിച്ച് ക്രിക്കറ്റിലേക്ക് തിരിച്ചു വരുന്നത് ധോണിക്ക് എളുപ്പമായിരിക്കുമെന്നാണ് ആളുകള്‍ കരുതുന്നത്. എന്നാല്‍ എനിക്ക് അങ്ങനെ തോന്നുന്നില്ലെന്നും ധോണി എത്രയോ വലിയ താരമാണ്. സമ്മര്‍ദ്ദത്തില്‍ ആറാമതും ഏഴാമതും എങ്ങനെ ബാറ്റ് ചെയ്യണമെന്ന് ധോണിക്ക് അറിയാം. അതുകൊണ്ട് തന്നെ എനിക്ക് ധോണി ഒന്നാം നമ്പര്‍ കളിക്കാരനാണ്. എത്ര താരങ്ങള്‍ വരുന്നു എന്നത് കാര്യമല്ല. പക്ഷേ ധോണിക്കു പകരമാകാന്‍ ആര്‍ക്കും സാധിക്കില്ല’ കൈഫ് കൂട്ടിചേര്‍ത്തു.

ധോണിയുടെ സ്ഥാനത്തിനു വേണ്ടി പല താരങ്ങളും ശ്രമിക്കുന്നുണ്ട്. കെ.എല്‍. രാഹുലിനെ ഏറെ നാളത്തേക്ക് ഉപയോഗിക്കാന്‍ സാധിക്കില്ല. ബാക്ക് അപ് കീപ്പറായി ഉപയോഗിക്കാമെന്നും കൈഫ് വിലയിരുത്തുന്നു.