'കൂടുതല്‍ സീസണുകളില്‍ ധോണി സിഎസ്‌കെക്കായി കളിക്കണം'; ആഗ്രഹം പറഞ്ഞ് എംകെ സ്റ്റാലിന്‍

എംഎസ് ധോണി വരും സീസണുകളിലും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി കളിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് സ്റ്റാലിന്‍ ഇക്കാര്യം തുറന്നുപറഞ്ഞത്.

‘ഈ പരിപാടിയിലേക്ക് എന്‍.ശ്രീനിവാസന്‍ എന്നെ വിളിച്ചത് മുഖ്യമന്ത്രിയെന്ന നിലയിലാണ്. എന്നാല്‍, ഞാന്‍ ഇവിടെയെത്തിയത് ധോണിയുടെ ആരാധകനായാണ്. എന്റെ പിതാവ് കരുണാനിധിയും ധോണിയുടെ ആരാധകനായിരുന്നു. ധോണി ഝാര്‍ഖണ്ഡില്‍ നിന്നുള്ള ആളാണ്. എന്നാല്‍, ഇവിടെ ഏറ്റവും സ്‌നേഹിക്കപ്പെടുന്ന വ്യക്തികളിലൊരാളാണ് ധോണി.’

Dhoni with Karunanidhi - Kalaignar Karunanidhi: Rare photos of the former  Tamil Nadu CM | The Economic Times

‘മികച്ച ക്യാപ്റ്റനാണ് ധോണി. ഐപിഎല്‍ കിരീടം നേടിയ ധോണിയേയും ടീമിനേയും അഭിനന്ദിക്കുന്നു. കൂടുതല്‍ സീസണുകളില്‍ ധോണി സിഎസ്‌കെക്കായി കളിക്കണമെന്നാണ് എന്റെ ആഗ്രഹം’ സ്റ്റാലിന്‍ പറഞ്ഞു.

Image

ടൂര്‍ണമെന്റിന് ഒരുപാട് സമയം അവശേഷിക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ തിടുക്കപ്പെട്ട് തീരുമാനമെടുക്കേണ്ടതില്ലെന്നുമാണ് ധോണി പറഞ്ഞത്. ‘നവംബര്‍ ആയിട്ടേയുള്ളൂ. ഐപിഎല്‍ ഏപ്രിലിലാണ് നടക്കുന്നത്. ഒരുപാട് സമയം ബാക്കിയിട്ടുണ്ട്. ടൂര്‍ണമെന്റില്‍ പങ്കെടുക്കുമോയെന്നതില്‍ ആലോചിച്ച് തീരുമാനം കൈക്കൊള്ളും. എല്ലാം ബിസിസിഐയുടെ തീരുമാനം പോലെയിരിക്കും. രണ്ട് ടീമുകള്‍ വരുന്ന സാഹചര്യത്തില്‍ സൂപ്പര്‍ കിംഗ്സിന് എന്താണ് നല്ലതെന്ന് നിശ്ചയിക്കേണ്ടിയിരിക്കുന്നു. ആദ്യ മൂന്നോ നാലോ താരങ്ങളുടെ കൂട്ടത്തില്‍ ഞാന്‍ ഇടംപിടിക്കുന്നതില്‍ അല്ല കാര്യം. ഫ്രാഞ്ചൈസിക്ക് നഷ്ടംവരാത്ത കരുത്തുറ്റ ടീമിലാണ് കാര്യമെന്നും ധോണി കൂട്ടിച്ചേര്‍ത്തു.