ലോക കപ്പ് ആരവങ്ങൾക്കിടയിൽ ഞങ്ങളുടെ ജയം മുക്കിക്കളയരുതേ, ബംഗ്ലാദേശിനെ തകർത്തെറിഞ്ഞ് ഇന്ത്യ

ഫുട്‍ബോൾ ലോകകപ്പ് നടക്കുന്ന സമയത്തും ക്രിക്കറ്റ് ആരാധകർക്ക് ആവേശം നൽകി ബംഗ്ലാദേശിനെ തകർത്തെറിഞ്ഞ് ഇന്ത്യക്ക് തകർപ്പൻ ജയം. ആദ്യ ടെസ്റ്റിൽ ഇന്ത്യ ഉയർത്തിയ 513 റൺസ് പിന്തുടർന്ന ബംഗ്ലാദേശ് വെല്ലുവിളി 316 റൺസിൽ അവസാനിച്ചു, ഇന്ത്യക്ക് 188 റൺസിന്റെ തകർപ്പൻ ജയം.

നാലാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സെന്ന നിലയിൽ ബാറ്റിംഗ് അവസാനിച്ച ബംഗ്ലാദേശിനായി ഷക്കിബ് 82 റൺസ് നേടി ചില വമ്പനടികളുമായി കളം നിറഞ്ഞു എങ്കിലും കുൽദീപിന് മുന്നിൽ ആ പോരാട്ടം അവസാനിച്ചു, പിന്നീട് കുൽദീപ്- അക്‌സർ കൂട്ടുകെട്ട് വളരെ പെട്ടെന്ന് തന്നെ വാലറ്റത്തെ കറക്കി വീഴ്ത്തിയതോടെ കടുവകൾ കൂട്ടിൽ കയറി.

ഓപ്പണര്‍ സാക്കിര്‍ ഹസന്‍റെ സെഞ്ചുറി ആയിരുന്നു ബംഗ്ലാദേശ് ഇന്നിങ്‌സിന്റെ ഹൈലൈറ്റ്. ഇന്ത്യക്കായി അക്‌സർ പട്ടേൽ നാലും കുൽദീപ് മൂന്നും അശ്വിൻ ഉമേഷ് സിറാജ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. രണ്ട് ഇന്നിങ്‌സിലുമായി 8 വിക്കറ്റ് വീഴ്ത്തിയ കുൽദീപം മത്സരത്തിലെ താര.

എന്ത് തന്നെ ആയാലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിർണായക പോയിന്റ് സ്വന്തമാക്കിയ ഇന്ത്യ ഫൈനൽ പ്രതീക്ഷകൾ നിലനിർത്തിയിരിക്കുകയാണ്. പരമ്പരയിലെ അവസാന ടെസ്റ്റ് 22 ന് തുടങ്ങും.