ഇൻസ്റ്റാഗ്രാമിൽ സഞ്ജുവിനെ വരെ പിന്തുടരുന്ന കോഹ്‌ലി ഇന്ത്യൻ ടീമിനെ ഫോളോ ചെയ്യുന്നില്ല, പിന്നണിയിൽ സംഭവിക്കുന്നത് എന്ത്

ഏറ്റവും കൂടുതൽ ആളുകൾ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്ന കായിക താരങ്ങളിൽ മൂന്നാം സ്ഥാനത്താണ് കോഹ്‌ലി നിൽക്കുന്നത്. ആകെ മൊത്തം നോക്കിയാൽ ഈ ലിസ്റ്റിൽ ആദ്യ 15 ലും കോഹ്‌ലി എത്തും. സച്ചിനുശേഷം ഇന്ത്യ ക്രിക്കറ്റ് ലോകത്തിന്റെ സിംഹാസനത്തിലേക്ക് പ്രതിഷ്ഠിച്ച ലോകത്തിലെ തന്നെ ഏറ്റവും ബ്രാൻഡ് വാല്യൂ ഉള്ള താരത്തിന് ഈ കാലയളവിൽ ഒരുപാട് ആളുകളെ സ്വാധീനിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നത് അംഗീകരിക്കേണ്ട ഒരു യാഥാർഥ്യമാണ്.

258 മില്യൺ ആളുകളാണ് ഇൻസ്റ്റാഗ്രാമിൽ താരത്തെ പിന്തുടരുന്നത്. താരം പിന്തുടരുന്നത് 286 ആളുകളെ മാത്രമാണ്. കോഹ്‌ലിക്ക് അത്ര മാത്രം പ്രിയപ്പെട്ടവർ ആണ് ആ ആളുകൾ എന്ന് പറയേണ്ട ആവശ്യം ഇല്ലല്ലോ. ലോകപ്രശതരായ സിനിമ താരങ്ങൾ, ക്രിക്കറ്റ് താരങ്ങൾ , മറ്റ് കഴിവുക ഇനങ്ങളുമായി ബന്ധപ്പെട്ട് തിളങ്ങി നിൽക്കുന്നവർ അങ്ങനെ പലരെയും അദ്ദേഹം പിന്തുടരുന്നു. രോഹിത് ശർമ്മ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, തുടങ്ങിയ താരങ്ങളെ എല്ലാം ഫോളോ ചെയ്യുന്ന കോഹ്‌ലി നമ്മുടെ സഞ്ജു സാംസനെയും പിന്തുടരുന്നുണ്ട് എന്നത് സന്തോഷം നൽകുന്ന കാര്യമാണ്. ഇതെല്ലം ചെയ്തിട്ടും അദ്ദേഹം ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്നില്ല.

മേല്പറഞ്ഞ താരങ്ങൾ എല്ലാം ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പിന്തുടരുമ്പോൾ എന്തുകൊണ്ട് കോഹ്‌ലി അത് ചെയ്യുന്നില്ല ? അയാൾ ഭാഗമായ ഒരു സിസ്റ്റത്തെ പിന്തുടരാൻ അയാൾക്ക് താത്പര്യം ഇല്ലേ ? പലപ്പോഴും ക്രിക്കറ്റ് പ്രേമികൾ ചോദിക്കുന്ന ചോദ്യങ്ങളാണ് ഇതൊക്കെ. കോഹ്‌ലി ഇന്ത്യൻ ടീമിൽ നിൽക്കുന്നത് മെറിറ്റിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് . ടീമുമായി ബന്ധപ്പെട്ടും മാനേജ്‌മെന്റുമായി ബന്ധപ്പെട്ടും നടക്കുന്ന പല പിണക്കങ്ങളിലും അയാൾ ഭാഗമായിട്ടുണ്ട്. പലരും ഒളിഞ്ഞും തെളിഞ്ഞും പറയുന്ന കാര്യങ്ങൾ കോഹ്‌ലി പരസ്യമായി പറഞ്ഞിട്ടുണ്ട്. അത് ബിസിസിഐ എന്നോ പരിശീലകൻ എന്നോ അയാൾക്ക് നോട്ടമില്ല. പറയാനുള്ളത് ആരുടെ മുഖത്ത് നോക്കി ആയാലും താരം പറയും, അതിനാൽ തന്നെ അങ്ങനെ ഉള്ള ആളുകളുടെ നേതൃത്വം ഉള്ള പേജുകൾ ഒന്നും അയാൾ പിന്തുടരുന്നില്ല, അത് അയാൾ ആഗ്രഹിക്കുന്നില്ല.

കോഹ്‌ലി ആയതുകൊണ്ടും അയാളുടെ ഫോം മികച്ചത് ആയതുകൊണ്ടും ഒഴിവാക്കാൻ പറ്റാത്ത ഘടകം ആയതുകൊണ്ടും അയാൾ തുടർന്ന് നിൽക്കുന്നു എന്ന് മാത്രം, അല്ലെങ്കിൽ അയാളെ പുറത്താക്കുമായിരുന്നു എന്നും ആരാധകർ വിശ്വസിക്കുന്നു.