കോഹ്‌ലിയും രോഹിതും അശ്വിനെ ചതിക്കാൻ മുന്നിൽ ഉണ്ടായിരുന്നു, അദ്ദേഹത്തിന്റെ കാര്യത്തിൽ സംഭവിച്ചത് അനീതി ; സംഭവിച്ചത് ഇങ്ങനെ ...വെളിപ്പെടുത്തലുമായി ഹർഷ ഭോഗ്ലെ

വർഷങ്ങളായി ക്രിക്കറ്റിലെ പ്രമുഖ ശബ്ദങ്ങളിൽ ഒരാളാണ് ഹർഷ ഭോഗ്ലെ. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെ പല കാലത്തും ക്രിക്കറ്റ് പ്രേമികളും താരങ്ങളും പ്രശംസിച്ചിട്ടുണ്ട്. ക്രിക്കറ്റ് കളിക്കാതെ തന്നെ ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇത്രക്ക് അറിവുള്ള ഒരു ആളെ കണ്ടിട്ടില്ലെന്നാണ് സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ ഒരിക്കൽ പറഞ്ഞിട്ടുള്ളത് . എന്നാൽ അദ്ദേഹം പറയുന്ന ചില അഭിപ്രായങ്ങൾ അദ്ദേഹത്തിന് തന്നെ വിനയാകുന്നു കാഴ്ചയും കാണാൻ ഇടയായിട്ടുണ്ട്. 2016ലെ ഐസിസി ടി20 ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ ടീം ഇന്ത്യയുടെ തോൽവിയെക്കുറിച്ചുള്ള പരാമർശം അന്നത്തെ ക്യാപ്റ്റൻ ധോണിയെ പ്രകോപിപ്പിച്ചതിനെത്തുടർന്ന് ഭോഗ്ലെയെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) അനൗദ്യോഗികമായി വിലക്കിയിരുന്നു. ശേഷമാണ് ആ വിലക്ക് നീങ്ങിയതും അദ്ദേഹം തിരിച്ചെത്തുന്നതും.

ഇപ്പോഴിതാ ആർ അശ്വിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പോസ്റ്റ് വിരാട് കോഹ്‌ലി, രവി ശാസ്ത്രി, രോഹിത് ശർമ്മ, രാഹുൽ ദ്രാവിഡ് എന്നിവരെ പ്രകോപിപ്പിച്ചേക്കാം. വിദേശ താരങ്ങളും പരിശീലകരും ക്രിക്കറ്റ് വിദഗ്ധരും അശ്വിനെ അദ്ദേഹത്തിന്റെ ക്രിക്കറ്റ് മിടുക്കിന്റെ പേരിൽ പ്രശംസിച്ചു. എന്നാൽ, ടീം മാനേജ്‌മെന്റിന്റെ കാര്യത്തിൽ അങ്ങനെയായിരുന്നില്ല. അവർക്ക് അശ്വിനെ വില ഇല്ലെന്നാണ് ഹർഷ പറഞ്ഞത്.

ഇന്ത്യയുടെ മുൻനിര ഓഫ് സ്പിന്നറെക്കുറിച്ചുള്ള നഥാൻ ലിയോണിന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു ഭോഗ്ലെ. “ഒരു തരത്തിൽ അശ്വിൻ തന്റെ ഏറ്റവും വലിയ പരിശീലകരിൽ ഒരാളായിരുന്നുവെന്നും അദ്ദേഹത്തോട് ബഹുമാനമല്ലാതെ മറ്റൊന്നുമില്ലെന്നും നഥാൻ ലിയോൺ പറയുന്നു. ലോകമെമ്പാടുമുള്ള ടീമുകളെ അശ്വിനെ ഇന്ത്യൻ ടീമിനെക്കാൾ വളരെ ഉയർന്നാണ് കാണുന്നതെന്ന് ഞാൻ പലപ്പോഴും കരുതുന്നു,” ഹർഷ ഭോഗ്ലെ എക്‌സിൽ കുറിച്ചു.

Read more

അശ്വിനെതിരെ ഓസ്‌ട്രേലിയൻ താരങ്ങളുടെ ദൗർബല്യം ഇന്ത്യയൊഴികെ ലോകം മുഴുവൻ അറിയാം. ഐസിസി ലോകകപ്പ് 2023-ന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ഓസ്‌ട്രേലിയക്ക് എതിരെ തന്റെ 10 ഓവറിൽ നിന്ന് 34 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. മത്സരത്തിൽ ഇന്ത്യ രാജ്യം 6 വിക്കറ്റിന് ജയിച്ചു. എന്നിരുന്നാലും, അടുത്ത 10 മത്സരങ്ങളിൽ ഒന്നിൽ പോലും അദ്ദേഹത്തിന് ടീമിൽ ഇടം കിട്ടിയിരുന്നില്ല.