കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ നടന്ന ഏകദിന പരമ്പര 2-1നു സ്വന്തമാക്കി ഇന്ത്യ. ഇന്നലെ നടന്ന മത്സരത്തിൽ 9 വിക്കറ്റുകൾക്കാണ് ഇന്ത്യ പ്രോട്ടീസിനെ പരാജയപ്പെടുത്തിയത്. ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് സൗത്ത് ആഫ്രിക്കയെ ബേധപെട്ട സ്കോറിനുള്ളിൽ തന്നെ തളയ്ക്കാനായി. ബോളിങ്ങിൽ പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ് എന്നിവർ നാലു വിക്കറ്റുകൾ വീതവും, അർശ്ദീപ് സിങ്, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും നേടി.

ബാറ്റിംഗിൽ ഓപണർ യശസ്‌വി ജയ്‌സ്വാൾ (116*) സെഞ്ച്വറി നേടി. കൂടാതെ രോഹിത് ശർമ്മ (75) റൺസും വിരാട് കോഹ്ലി (65*) റൺസും നേടി മത്സരം വിജയിപ്പിച്ചു. പ്ലയെർ ഓഫ് ദി ടൂർണമെന്റ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത് വിരാട് കോഹ്ലിയാണ്. പ്ലയെർ ഓഫ് ദി മാച്ച് ആയി യശസ്‌വി ജൈസ്വാളും തിരഞ്ഞെടുക്കപ്പെട്ടു.

Read more

പരിശീലകനായ ഗൗതം ഗംഭീർ ചുമതലയേറ്റതോടെ ഒട്ടുമിക്ക ടെസ്റ്റുകളിലും ഏകദിനത്തിലും സ്‌ക്വാഡ് പരാജയപ്പെടുകയായിരുന്നു. ഈ ഏകദിന പരമ്പര സ്വന്തമാക്കിയതോടെ ഗംഭീറിന് ആശ്വസിക്കാം. കോഹ്ലി രോഹിത് സഖ്യം ഫിറ്റ്നസ് തെളിയിക്കാൻ ആഭ്യന്തര ടൂർണമെന്റുകൾ കളിക്കണമെന്ന നിബന്ധന വെച്ച ഗംഭീറിന്റെ ഭാവി കോഹ്‌ലിയും രോഹിതും രക്ഷിച്ചു എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.