ആശങ്ക അകന്നു; ആശുപത്രിയില്‍ നിന്നുള്ള കപില്‍ദേവിന്റെ  ചിത്രം പുറത്ത്

Advertisement

ഹൃദയാഘാതത്തെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക് വിധേയനായ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ദേവിന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി. ആശുപത്രിയില്‍ നിന്നുള്ള കപില്‍ദേവിന്റെ ചിത്രവും പുറത്ത് വന്നിട്ടുണ്ട്. കപിലിനരികില്‍ മകള്‍ അമ്യ ഇരിക്കുന്ന ചിത്രമാണ് പുറത്തു വന്നത്.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് 61-കാരനായ കപിലിനെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഓഖ്ലയിലെ ഫോര്‍ട്ടിസ് എസ്‌കോര്‍ട്ട്സ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റിക് വിധേയനാക്കി.

Kapil Dev stable after emergency coronary angioplasty due to chest pain | Sports News,The Indian Express

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായ കപില്‍ദേവ് ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ്. 1983- ല്‍ കപിലിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് ഇന്ത്യ ആദ്യമായി ലോക കപ്പ് നേടിയത്. 1983-ല്‍ ഇംഗ്ലണ്ടിലെ ലോര്‍ഡ്‌സില്‍ നടന്ന കലാശക്കളിയില്‍ കിരീട ഫേവറിറ്റുകളായിരുന്ന വിന്‍ഡീസിനെ വീഴ്ത്തിയാണ് ഇന്ത്യ ലോക കപ്പ് സ്വന്തമാക്കിയത്.

World cup trophy - Stories for the Youth!

1978 ഒക്ടോബര്‍ 16-ന് ഫൈസലാബാദില്‍ പാകിസ്ഥാനെതിരെ സാദിഖ് മുഹമ്മദിനെ ഗാവസ്‌കറുടെ കൈയിലെത്തിച്ച് വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ച കപില്‍ ലോക ക്രിക്കറ്റിലെ ഏക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍ തന്നെയായിരുന്നു. ഇന്ത്യക്കു വേണ്ടി 131 ടെസ്റ്റുകളില്‍ നിന്നും 5248 റണ്‍സും 434 വിക്കറ്റുകളും കപില്‍ നേടിയിട്ടുണ്ട്. 225 ഏകദിനങ്ങളില്‍ നിന്ന് 3783 റണ്‍സും 253 വിക്കറ്റുകളും കപിലിന്റെ പേരിലുണ്ട്.