ഇന്ത്യയ്‌ക്ക് എതിരായ പരമ്പരയില്‍ നിന്ന് ഓസീസ് സൂപ്പര്‍ താരം പിന്മാറി

ഇന്ത്യക്കെതിരായ ലിമിറ്റഡ് ഓവര്‍ പരമ്പരയില്‍ നിന്ന് ഓസീസ് പേസര്‍ കെയ്ന്‍ റിച്ചാര്‍ഡ്സണ്‍ പിന്മാറി. കുടുംബത്തിനൊപ്പം സമയം ചെലവിടുന്നതിന് വേണ്ടിയാണ് റിച്ചാര്‍ഡ്സണ്‍ ടീമില്‍ നിന്ന് പിന്മാറിയത്. റിച്ചാര്‍ഡ്സന് പകരം ആന്‍ഡ്ര്യൂ തൈ ടീമിലേക്ക് എത്തി.

നിലവിലെ പ്രതിസന്ധിഘട്ടത്തില്‍ കുടുംബത്തോടൊപ്പം നില്‍ക്കാന്‍ കളിക്കാര്‍ ആഗ്രഹിക്കുന്നതിനെ പൂര്‍ണമായും പിന്തുണയ്ക്കുമെന്ന് ഓസീസ് ക്രിക്കറ്റ് ടീം സെലക്ഷന്‍ തലവന്‍ ട്രവര്‍ ഹോണ്‍സ് പറഞ്ഞു. നേരത്തെ ഐപിഎല്ലില്‍ നിന്നും റിച്ചാര്‍ഡ്സണ്‍ പിന്മാറിയിരുന്നു.

Kane Richardson hopes to shake off his

തെക്കന്‍ ഓസ്‌ട്രേലിയയില്‍ കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം നായകന്‍ ടിം പെയ്ന്‍ അടക്കമുള്ള താരങ്ങള്‍ സെല്‍ഫ് ഐസൊലേഷനിലാണ്. കോവിഡ് വ്യാപനം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ടിം പെയ്ന്‍ അടക്കമുള്ള സൗത്ത് ഓസ്‌ട്രേലിയന്‍ താരങ്ങളോട് സ്വയം നിരീക്ഷണത്തില്‍ പോകാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ ആവശ്യപ്പെടുകയായിരുന്നു.

India vs Australia 1st T20: India announce squad for Gabba match; start as favourites

Read more

മൂന്നു വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളും നാലു ടെസ്റ്റുകളുമാണ് ഇന്ത്യ ഓസീസ് പര്യടനത്തില്‍ കളിക്കുക. നവംബര്‍ 27-ന് നടക്കുന്ന ഏകദിന പരമ്പരയോടെയാണ് പര്യടനത്തിന് തുടക്കമാകും. ഡിസംബര്‍ 4- നാണ് മൂന്ന് മത്സരം അടങ്ങിയ ടി20 പരമ്പര ആരംഭിക്കുന്നത്. ടെസ്റ്റ് പരമ്പരയ്ക്ക് ഡിസംബര്‍ 17- ന് അഡ് ലെയ്ഡ് ഓവലില്‍ ആരംഭിക്കും.