ഗുജറാത്ത് ടൈറ്റന്‍സ് താരം ജോസ് ബട്‌ലര്‍ ഐപിഎലില്‍ ഇനിയുളള മത്സരങ്ങളില്‍ കളിച്ചേക്കില്ല. ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ടീമില്‍ ബട്‌ലറിന് പകരം ഇനി ശ്രീലങ്കന്‍ താരം കുശാല്‍ മെന്‍ഡിസാവും ഇറങ്ങുക. നിലവില്‍ ഐപിഎല്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്താണ് ഗുജറാത്ത്. പ്ലേഓഫ് ഇതിനോടകം ഉറപ്പിച്ച അവര്‍ക്ക് ഇനിയുളള എല്ലാ മത്സരങ്ങളും നിര്‍ണായകമാണ്. ഈ സീസണില്‍ ഗുജറാത്തിനായി ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചിട്ടുളള താരമാണ് ബട്‌ലര്‍.
ബട്‌ലറുടെ അസാന്നിദ്ധ്യം സീസണില്‍ ഇനി ശേഷിക്കുന്ന മത്സരങ്ങളില്‍ ഗുജറാത്തിനെ കാര്യമായി ബാധിക്കും. ഈ വര്‍ഷം ഐപിഎലില്‍ എറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റര്‍മാരുടെ പട്ടികയിലും താരമുണ്ടായിരുന്നു. ഗില്‍, സായി സുദര്‍ശന്‍, ബട്‌ലര്‍ എന്നീ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരാണ് ഗുജറാത്തിനായി മിക്ക മത്സരങ്ങളിലും ഇംപാക്ടുളള പ്രകടനം കാഴ്ചവച്ചത്. മേയ് 18ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് അവരുടെ അടുത്ത മത്സരം.
Read more
പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ഇത്തവണ കളിച്ചിരുന്ന കുശാല്‍ മെന്‍ഡിസ് ശ്രീലങ്കയിലേക്ക് തിരിച്ചെത്തിയ സാഹചര്യത്തെ തുടര്‍ന്നാണ് താരത്തെ ഗുജറാത്ത് ടീമിലെടുത്തത്. നിലവില്‍ പോയിന്റ് പട്ടികയില്‍ 11 കളികളില്‍ എട്ട് ജയവും മൂന്ന് തോല്‍വിയും ഉള്‍പ്പെടെ 16 പോയിന്റാണ് ഗുജറാത്തിനുളളത്. ബാലന്‍സ്ഡ് ടീമായാണ് ഇത്തവണ ജിടിയെ ക്രിക്കറ്റ് വിദഗ്ദര്‍ വിലയിരുത്തിയത്. ആശിഷ് നെഹ്‌റ കോച്ചായി കൂടെയുളളതും അവരുടെ എറ്റവും വലിയ ബലമാണ്.