ജയ് ഷാ പുപ്പുലി, ദാദയുടെ ടീമിനെ തകര്‍ത്തുവിട്ടു

ഗാംഗുലിയുടെ ബിസിസിഐ പ്രസിഡന്റ്സ് ഇലവനെ തോല്‍പ്പിച്ച് ജയ് ഷായുടെ സെക്രട്ടറി ഇലവന്‍. ഒരു റണ്‍സിനാണ് ജയ് ഷായുടെ ടീമിന്റെ ജയം. ജയ് ഷായുടെ ഇലവന്‍ മുന്‍പില്‍ വെച്ച 128 റണ്‍സ് ചെയ്ത് ചെയ്ത് ഇറങ്ങിയ ഗാംഗുലിയുടെ ടീമിന് 127 റണ്‍സ് കണ്ടെത്താനാണ് കഴിഞ്ഞത്.

ഈഡന്‍ ഗാര്‍ഡനില്‍ നടന്ന 15 ഓവര്‍ മത്സരത്തില്‍ ബാറ്റിംഗില്‍ ഗാംഗുലി തിളങ്ങിയപ്പോള്‍ ബോളിംഗിലായിരുന്നു ജയ് ഷായുടെ വാഴ്ച. ആറാം സ്ഥാനത്ത് ഫിനിഷറായി ഇറങ്ങിയ ഗാംഗുലി 20 പന്തില്‍ നിന്ന് ഗാംഗുലി 35 റണ്‍സ് നേടി. രണ്ട് സിക്സും നാല് ഫോറും അടുങ്ങുന്നതായിരുന്നു ഗാംഗുലിയുടെ പ്രകടനം.

BCCI AGM Festival Match: Jay Shah wrecker-in-chief; Team Ganguly falls  short by one run - myKhel

ഇടംകൈയന്‍ പേസ് ബോളറായി ഏഴ് ഓവര്‍ എറിഞ്ഞ ജയ് ഷാ മൂന്ന് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് അസ്ഹറുദ്ദീന്റെ വിക്കറ്റും ജയ് ഷാ വീഴ്ത്തി. രണ്ട് റണ്‍സ് മാത്രമാണ് അസ്ഹറുദ്ദീന് നേടാനായത്.

Jay Shah traps Azharuddin leg before in Secretary's XI-Board President's XI  match - Sportstar

Read more

ഗാംഗുലിയും അസ്ഹറുദ്ദീനും അഞ്ച് ഓവര്‍ വീതം എറിഞ്ഞു. ഗാംഗുലി ഒരു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അസ്ഹറുദ്ദീന് വിക്കറ്റ് നേടാനായില്ല.