ഈ മനുഷ്യനെ അനുമോദിക്കാതെ ഈ ആഘോഷം അവസാനിപ്പിക്കുന്നത് അനീതിയാണ്

ഈ മനുഷ്യനെ അനുമോദിക്കാതെ ഈ ആഘോഷം അവസാനിപ്പിക്കുന്നത് അനീതിയാണ്. സ്ലോ ഷോര്‍ട് ഡെലിവറികള്‍, ബാക്ക് ഓഫ് ദി ലെങ്ത് ഓഫ് കട്ടറുകള്‍, ഔട്ട് സൈഡ് ദി ഓഫ് ഫുള്ളര്‍ ഡെലിവറികള്‍….

എത്ര സമര്‍ഥമായിട്ടാണ് അയാള്‍ ഡെത്ത് ഓവറുകളില്‍ ബാറ്ററുടെ സ്ലോട്ടില്‍ നിന്നും ഒഴിഞ്ഞു മാറുന്നത്. 18 ആമത്തെ ഓവറില്‍ ഒരു ലീഗല്‍ ഡെലിവറി പോലും എറിയാതെ 6 റണ്‍സ് വഴങ്ങിയ ശേഷമുള്ള ആ കംബാക്ക്..

ബുമ്രയും ഭൂവിയും തങ്ങളുടെ പ്രൈം ഫോമില്‍ എറിഞ്ഞ ആ ഡെത്ത് ഓവറുകള്‍ നല്‍കിയിരുന്ന ഗ്യാരന്റിയുടെ റെപ്യൂട്ടേഷനിലേക്ക് ആയാളും പതുക്കെ നടന്ന് അടുക്കുകയാണ്.. വലിയ അവകാശവാദങ്ങളില്ലാതെ.. ഹര്‍ഷല്‍ പട്ടേല്‍….

 

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍