കോഹ്‌ലിയെ ചതിച്ചത് ഗാംഗുലി തന്നെ, ഫിറ്റ്നസ് ഇല്ലെങ്കിലും അതുണ്ടെന്ന് കാണിക്കാൻ അവന്മാർ ഇൻജെക്ഷൻ ഉപയോഗിച്ചു; ഇന്ത്യൻ ക്രിക്കറ്റിനെ തകർക്കാൻ കെൽപ്പുള്ള ബോംബുമായി ചേതൻ ശർമ്മയുടെ വെളിപ്പെടുത്തൽ

ക്രിക്കറ്റ് ലോകത്തെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ഇന്ത്യൻ ചീഫ് സെലക്ടർ ചേതൻ ശർമ്മ. സീ ന്യൂസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ ചേതൻ ശർമ്മ നടത്തിയത്.ഒളിക്യാമറ അന്വേഷണത്തിലാണ് ചേതൻ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയത്.

ഇന്ത്യൻ ക്രിക്കറ്റ് സമീപകാലത്ത് കടന്നുപോയ അല്ലെങ്കിൽ ചർച്ച ചെയ്ത പല വിഷയങ്ങളിലൂടെയുമാണ് ചേതൻ ശർമ്മ സംസാരിച്ചത്. ഇതിൽ ഏറ്റവും പ്രധാനം ഇന്ത്യൻ ക്രിക്കറ്റിന് പിടിച്ചുകുലുക്കിയ ക്യാപ്റ്റൻസി വിവാദമായിരുന്നു, വിരാട് കോഹ്‌ലിയെ നായക സ്ഥാനത്ത് നിന്നും നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് നിറഞ്ഞ വാർത്തകളെക്കുറിച്ച് ചേതൻ ശർമ്മ പറയുന്നത് ഇങ്ങനെ-

“സൗരവ് ഗാംഗുലിക്ക് രോഹിത് ശർമയെ നായകനാക്കാൻ പ്രത്യേകിച്ച് ഒരു താത്പര്യവും ഇല്ലായിരുന്നു, മറിച്ച്‌ ഗാംഗുലിക്ക് വിരാട് കോഹ്‌ലിയെ ഇഷ്ടമല്ലെന്ന് പറയുക അതിൽ സത്യമുണ്ട്” ശർമ്മ പറയുന്നത് പ്രകാരം ഗാംഗുലിയുടെ താത്പര്യക്കുറവാണ് കോഹ്‌ലിയുടെ നായക സ്ഥാനം തെറിപ്പിച്ചതിന് അർത്ഥം.

ഇന്ത്യന്‍ താരങ്ങള്‍ കളിക്കാന്‍ ഫിറ്റല്ലെങ്കിലും ഇഞ്ചക്ഷന്‍ ചെയ്ത് കളിക്കാന്‍ തയ്യാറാകും എന്ന് ചേതന്‍ ശര്‍മ്മ വെളിപ്പെടുത്തി. വേദന സംഹാരി കഴിച്ചാല്‍ ഉത്തജക മരുന്നില്‍ വരും എന്നാല്‍ ഇഞ്ചക്ഷന്‍ ഡോപ്പിങ്ങ് ടെസ്റ്റില്‍ വരില്ല എന്നും ചേതന്‍ ശര്‍മ്മ പറയുന്നുണ്ട്. ചില താരങ്ങൾക്ക് പോലും ക്രിക്കറ്റ് ബോർഡിന് പുറത്ത് വ്യക്തിഗത ഡോക്ടർമാരുണ്ട്, അവർക്ക് ഉദ്ദേശ്യം നിറവേറ്റാൻ അത്തരം കുത്തിവയ്പ്പുകൾ നൽകുന്നു. ശർമ്മ ഏതൊക്കെ താരങ്ങളെയാണ് ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല, സീനിയർ താരങ്ങളാണ് ഇത്തരം പ്രവർത്തികൾ ചെയ്തതെന്നാണ് പറയുന്നത്.

കോഹ്‌ലിയും രോഹിതും തമ്മിൽ പ്രശ്നങ്ങൾ ഒന്നും ഇല്ല, അവർ പരസ്പരം പിന്തുണയ്ക്കുന്നു. ഇരുവരും അമിതാഭിനെയും ധർമ്മേന്ദ്രയെയും പോലെയാണ്. ഇന്ത്യൻ ക്രിക്കറ് തീരുമാനിക്കുന്നത് തന്നെ താൻ ആണെന്നും ചേതൻ ശർമ്മ പറയുന്നുണ്ട്. ” അതുപോലെ തന്നെ ഞങ്ങൾ 5 പേർ (സെലക്ടർമാർ) ഇന്ത്യയിൽ ക്രിക്കറ്റ് നടത്തുന്നു. വർത്തമാനവും ഭാവിയും ഞങ്ങൾ തീരുമാനിക്കുന്നു. ഹാർദിക്കും ഉമേഷും ദീപക് ഹൂഡയും അടുത്തിടെ എന്റെ വീട് സന്ദർശിച്ചു. അവർ എന്നെ വിശ്വസിക്കുന്നു.”

Read more

എന്തായാലും ചേതൻ ശർമ്മയുടെ വെളിപ്പെടുത്തൽ ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചകൾക്ക് വളം വെക്കും. ബിസിസിഐ ആദത്തിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.