മറ്റൊരു മലയാളി താരവും ഇന്ത്യക്കായി ഉടൻ കളിക്കും: സഞ്ജു സാംസൺ

കേരള ക്രിക്കറ്റ് ലീഗില്‍ തകർപ്പൻ സെഞ്ച്വറി നേടി ഇന്ത്യൻ താരം സഞ്ജു സാംസണ്‍. ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെതിരായ മത്സരത്തിലാണ് തകര്‍പ്പന്‍ സെഞ്ച്വറിയടിച്ച് സഞ്ജു തിരിച്ചുവരവ് ഗംഭീരമാക്കിയത്. 16 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ സഞ്ജു 42 പന്തില്‍ മൂന്നക്കം തൊട്ടു. 51 പന്തിൽ നിന്ന് 14 ഫോറും 7 സിക്സറുമടക്കം 121 റൺസാണ് താരത്തിന്റെ സംഭാവന. മത്സരശേഷം സഞ്ജുവിന്റെ വാക്കുകളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. വരും വർഷങ്ങളിൽ മറ്റൊരു മലയാളി താരം രാജ്യത്തിനായി കളിക്കുന്നത് കാണാം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സഞ്ജു സാംസൺ പറയുന്നത് ഇങ്ങനെ:

“സത്യം പറഞ്ഞാൽ നമ്മുടെ ഈ കളിക്കാരെ കുറിച്ചൊന്നും എനിക്ക് അറിയില്ലായിരുന്നു. പക്ഷേ ഇവർക്കൊപ്പം സമയം ചിലവിടുമ്പോൾ ഞാൻ അത്ഭുതപ്പെടുകയാണ്. ടീമിൽ അത്ഭുതപ്പെടുത്തുന്ന കഴിവുള്ള ഒരുപാട് കളിക്കാരുണ്ട്. പ്രാദേശിക മത്സരങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കണം എന്ന് ഞാൻ ആവശ്യപ്പെടുകയാണ്”

സഞ്ജു സാംസൺ തുടർന്നു:

Read more

” കേരള ക്രിക്കറ്റിൽ ഇത്രമാത്രം കഴിവുള്ള​ കളിക്കാരുണ്ട് എന്നത് ഞെട്ടിക്കുന്നതാണ്. ഒന്ന് രണ്ട് വർഷത്തിനുള്ളിൽ മറ്റൊരു മലയാളി താരം രാജ്യത്തിനായി കളിക്കുന്നത് നമുക്ക് കാണാനാവും. അങ്ങനെ സംഭവിക്കുമെന്ന് എനിക്കുറപ്പാണ്” സഞ്ജു സാംസൺ പറഞ്ഞു.