90 കളില്‍ മുംബൈ ലോബി ഉണ്ടായിരുന്നു എന്നത് സത്യമാണ്, പക്ഷേ ഇപ്പോള്‍ അങ്ങനെ ഒരു ലോബി സങ്കല്‍പ്പം മാത്രമാണ്

 

ജീവന്‍ നാഥ്

പന്തിനെക്കുറിച്ച് ഇംഗ്ലണ്ട് കോച്ച് ബ്രണ്ടന്‍ മക്കല്ലം പറഞ്ഞതാണ്.. ‘സാധാരണ ഗതിയില്‍ കളിക്കുന്ന പതിനായിരക്കണക്കിന് കളിക്കാരെ നിങ്ങള്‍ക്ക് കിട്ടും,പക്ഷേ അയാളെപോലെ വിരലില്‍ എണ്ണാവുന്ന കളിക്കാര്‍ മാത്രമാണുള്ളത്.. അയാളുടേതായ ദിവസങ്ങളില്‍ കളി തിരിച്ച് ജയിപ്പിക്കാനും സാധിക്കും..’

ബ്രണ്ടന്‍ മക്കല്ലം ഉത്തരേന്ത്യക്കാരന്‍ അല്ല എന്ന് ഓര്‍മിപ്പിക്കുന്നു. ( ഇയാന്‍ ബിഷപ്പ്, കെവിന്‍ പീറ്റേഴ്‌സന്‍ , ഗ്രയിം സ്മിത്ത് , റിക്കി പോണ്ടിംഗ് തുടങ്ങിയവരെല്ലാം ഇവിടെ ചിലര്‍ക്ക് ഉത്തരേന്ത്യക്കാര്‍ ആണ് ) ഉത്തരേന്ത്യന്‍ ലോബിയെ കുറിച്ച് പറഞ്ഞ് അവസാനിപ്പിച്ച് അടുത്ത ഭാഗത്തേക്ക് കടക്കാം .

90 കളില്‍ മുംബൈ ലോബി ഉണ്ടായിരുന്നു എന്നത് സത്യമാണ്.. അങ്ങിനെ നമ്മുടെ അബി കുരുവിള അടക്കം ഇന്ത്യന്‍ ടീമില്‍ കടന്നു കൂടുകയും ചെയ്തിട്ടുണ്ട് .. പക്ഷേ ഇപ്പോള്‍ അങ്ങിനെ ഒരു ലോബി സങ്കല്‍പ്പം മാത്രമാണ്.. KL രാഹുല്‍, അശ്വിന്‍, നടരാജന്‍, പ്രസിദ്ധ് കൃഷ്ണ, സിറാജ്, വാഷിങ്ടണ്‍ സുന്ദര്‍, ദിനേശ് കാര്‍ത്തിക്.. അങ്ങിനെ എത്രയോ പേര്‍ ഇന്ത്യന്‍ ടീമില്‍ കളിക്കുന്നു.. മറ്റു സംസ്ഥാനക്കാര്‍ ഇവരെ ദക്ഷിണേന്ത്യന്‍ ലോബി എന്ന് വിളിച്ചാല്‍????

ഇനി പന്ത് – സഞ്ജു സാംസണ്‍ മത്സരം എന്ന് പറയുന്ന ഭാഗത്തേക്ക്..

1. ആദ്യത്തെ കാര്യം സഞ്ജുവിന്റെ മത്സരം പന്തും ആയിട്ട് അല്ല എന്നതാണ്.. നാലാം നമ്പര്‍ ബാറ്റര്‍ ആയിട്ട് ആണ് t20 യില്‍ സഞ്ജുവിനെ പരിഗണിക്കുന്നത്.. അവിടെ കോഹ്ലി, ശ്രേയസ് അയ്യര്‍, സുര്യകുമാര്‍, ഹൂഡ തുടങ്ങിയവരും ആയിട്ടാണ് മത്സരം വരുക.. എന്ത് കൊണ്ട് wicket keeper batsman ആയിട്ട് പരിഗണിക്കുന്നില്ല?? കാരണം സഞ്ജു സാംസണ്‍ കേരളത്തിന് വേണ്ടി രഞ്ജി ട്രോഫിയില്‍ പോലും കീപ്പര്‍ ആകുന്നില്ല. Azharudheen ആണ് കേരള കീപ്പര്‍.. അങ്ങിനെ ഉള്ള അവസ്ഥയില്‍ ടെസ്റ്റില്‍ പോലും സഞ്ജുവിനെ കീപ്പര്‍ ആക്കണം എന്ന് വാദിക്കുന്നത് ബാലിശം എന്നേ പറയാനാവൂ..

2. പന്തിനു കിട്ടിയ അവസരങ്ങള്‍ സഞ്ജുവിന് കിട്ടുന്നില്ല , പന്തിനെന്താ കൊമ്പുണ്ടോ , എന്നുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം തീര്‍ച്ചയായും പ്രിവിലേജ് ഉണ്ട് എന്നതാണ്.. under 19 മുതല്‍ സ്ഥിരത ഉള്ള പ്രകടനം, അഭ്യന്തര മത്സരങ്ങളില്‍ 50 plus average, വിദേശ രാജ്യങ്ങളില്‍ swinging conditions ഉള്ളപ്പോള്‍ മറ്റുള്ളള ബാറ്റ്‌സ്മാന്‍മാര്‍ പരാജയപ്പെടുമ്പോള്‍ ടീമിനെ ജയിപ്പിച്ച 4 century, Brisbane, Gabba എന്നിവിടങ്ങളിലായി കളിച്ച series winning innings, 24 വയസ്സില്‍ 100 sixer നേടിയ ആദ്യ player, വിദേശത്ത് കഴിഞ്ഞ 3 വര്‍ഷം കൂടുതല്‍ century നേടിയ ഇന്ത്യന്‍ player, ടെസ്റ്റില്‍ കളി കൈ വിട്ടു പോകുന്ന അവസരങ്ങളില്‍ മികച്ച counter attacking cricket കളിച്ച് മത്സരം ജയിപ്പിക്കുന്ന ചരിത്രത്തിലെ ഏക ഇന്ത്യന്‍ wicket keeper.. ലിസ്റ്റ് ഇനിയും നീളും ..ഇനി പറയൂ ..പന്ത് അല്ലാതെ ആര്‍ക്കാണ് പ്രിവിലേജ് കൊടുക്കേണ്ടത്???

സഞ്ജു ആകട്ടെ IPL പ്രകടനങ്ങള്‍ മാത്രമായി ഒതുങ്ങുന്നു . അവിടെയും സ്ഥിരത ഇല്ലാത്ത പ്രകടനങ്ങള്‍. ശ്രീലങ്കന്‍ പരമ്പരയില്‍ കിട്ടിയ അവസരങ്ങള്‍ അടക്കം മുതലാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല.. ഹസരംഗ അയാളുടെ bunny ആക്കി മാറ്റുന്നത് നമ്മള്‍ കണ്ടതാണ്.. ആദ്യ 40 plus score വന്നത് കഴിഞ്ഞ ആഴ്ച മാത്രം.. അഭ്യന്തര മത്സരങ്ങളില്‍ average മുപ്പതുകളില്‍ മാത്രം.. കേരളത്തില്‍ മാത്രം സഞ്ജു എന്ത് കൊണ്ട് പന്തിന്റെ പകരക്കാരന്‍ ആകുന്നു എന്നതിന്റെ ഉത്തരം ആണിത്.. അത് കൊണ്ട് ഇനിയെങ്കിലും പന്ത് – സഞ്ജു താരതമ്യം നിര്‍ത്തുക. രണ്ട് പേരും വ്യത്യസ്ത രീതിയില്‍, വ്യത്യസ്ത പൊസിഷനുകളിലേക്ക് മത്സരിക്കുന്നവരാണ്.

ഒരു മലയാളി എന്ന നിലയില്‍ സഞ്ജു t20 ടീമില്‍ നാലാം നമ്പര്‍ ബാറ്റര്‍ ആയിട്ട് കളിക്കണം എന്നുതന്നെയാണ് എന്റെ ആഗ്രഹം.. പക്ഷേ അതിന് മറ്റുള്ള കളിക്കാരെ തെറി വിളിക്കുന്നതും കൂവുന്നതും തീരെ യോജിക്കാന്‍ ആകാത്ത കാര്യമാണ്.. രാഹുല്‍ തൃപാഠിയെപ്പോലുള്ളവര്‍ ഒരു അവസരം പോലും കിട്ടാതെ നില്‍ക്കുന്നു എന്നും ഓര്‍ക്കുക..

പന്ത് ടീമിന്റെ അവിഭാജ്യ ഘടകമാണ് എന്ന് രാഹുല്‍ ദ്രാവിഡ് പറഞ്ഞു കഴിഞ്ഞു.. ലോകം മുഴുവന്‍ ഉള്ള cricket experts പന്തിനെ പ്രശംസ കൊണ്ട് മൂടുകയാണ് .. അവരെ മുഴുവന്‍ കളിയാക്കിയും Kapil dev, Sunil Gavaskar, Ian bishop മുതലായ സഞ്ജുവിന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നവരെ തെറി വിളിച്ചും അന്ധമായ ആരാധന നടത്തുവര്‍ യഥാര്‍ത്ഥത്തില്‍ ഒരു താരത്തിനെ നശിപ്പിക്കുകയാണ് ചെയ്യുന്നത്.. പന്ത്, ദിനേശ് കാര്‍ത്തിക്, സഞ്ജു.. ഇവര്‍ 3 പേര്‍ക്കും ഒരേ സമയം t20 ടീമില്‍ കളിക്കാന്‍ സാധിക്കും ..കാരണം 3 പേര്‍ക്കും വ്യത്യസ്ത റോളുകള്‍ ആണ് എന്നത് തന്നെ..

ഇനിയും പന്തിനെ കാണുമ്പോള്‍ കൂവുന്ന മലയാളികളോട്, പണ്ട് തിരുവനന്തപുരത്ത് പന്തിനെ കളിക്കിടയില്‍ കൂവിയ കാണികളോട് നായകന്‍ ആയിരുന്ന കോഹ്ലി ചോദിച്ച ചോദ്യമാണ് മനസ്സില്‍ വരുന്നത് ‘ പന്ത് ഇന്ത്യക്ക് വേണ്ടിയല്ലേ കളിക്കുന്നത്??’ (കേരളം ഇന്ത്യയില്‍ അല്ലേ എന്ന് ചോദിക്കുന്നില്ല.)

 

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍