ചിന്നസ്വാമിയിലെ ആരാധകരെ സന്തോഷിപ്പിക്കാൻ ഒടുവിൽ സിറാജ് ഇക്ക തന്നെ വേണ്ടി വന്നു, കൊമ്പന്മാർക്ക് സാധിക്കാത്തത് കാണിച്ചുകൊടുത്തത് ആർസിബി സ്റ്റാർ ബോളർ; വീഡിയോ വൈറൽ

തന്റെ അപാരമായ പവർ ഹിറ്റിങ് കഴിവുകൾക്ക് പേര് കേട്ട ആളൊന്നും അല്ല റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) പേസർ മുഹമ്മദ് സിറാജ്. എന്നാൽ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനെതിരെ (എൽഎസ്‌ജി) തുടർച്ചയായ രണ്ട് പന്തുകൾ സിക്സ് അടിച്ചുപറത്തിയ താരത്തിന്റെ ഹിറ്റിങ് മികവ് മാത്രമാണ് ഇന്നലെ തടിച്ചുകൂടി എത്തിയ ബാംഗ്ലൂർ ആരാധകരെ സന്തോഷിപ്പിച്ചത്.

കളി ജയിക്കില്ലെന്ന് ഉറപ്പായ സന്ദർഭത്തിൽ ഇന്നിങ്സിന്റെ 19 ആം ഓവർ എറിഞ്ഞ ബിഷ്ണോയ്ക്ക് എതിരെ ആയിരുന്നു താരത്തിന്റെ തകർപ്പൻ രണ്ട് സിക്സ്. ഞങ്ങളുടെ പ്രധാനപ്പെട്ട താരങ്ങൾക്ക് സാധിക്കാത്തത് നിങ്ങൾക്ക് സാധിച്ചല്ലോ എന്ന് പറഞ്ഞ് ആരാധകർ സിക്സിനെ സോഷ്യൽ മീഡിയയിൽ ആഘോഷമാക്കി.

നിർഭാഗ്യവശാൽ ആർസിബിയെ സംബന്ധിച്ചിടത്തോളം, സിറാജിൻ്റെ സിക്സറുകൾ റൺ വേട്ടയിലെ അപൂർവ സന്തോഷ നിമിഷങ്ങളായിരുന്നു, അവർ തങ്ങളുടെ നാല് മത്സരത്തിലെ മൂന്നാം തോൽവി വഴങ്ങി. ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ ടോപ് ഓർഡർ ബാറ്റിംഗിൽ പരാജയപ്പെട്ടതിലെ അസ്വസ്തത പരസ്യമാക്കി ആർസിബി ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ്. ടോസ് നേടി ലഖ്‌നൗവിനെ ആദ്യം ബാറ്റ് ചെയ്യാൻ ക്ഷണിച്ചെങ്കിലും 28 റൺസിന് ആർസിബി മത്സരത്തിൽ പരാജയപ്പെട്ടു. ഫ്‌ലാറ്റ് ട്രാക്ക് പ്രയോജനപ്പെടുത്താനാണ് ഫാഫ് ആലോചിച്ചതെങ്കിലും എൽഎസ്ജി ബോളർമാർ വിരാട് കോഹ്ലി, കാമറൂൺ ഗ്രീൻ, ഗ്ലെൻ മാക്സ്വെൽ എന്നിവരെ പെട്ടെന്ന് പുറത്താക്കി. ഫാഫ് റണ്ണൗട്ടായി പുറത്തായതിനാൽ ടീമിനെ മുന്നിൽ നിന്ന് നയിക്കുന്നതിൽ പരാജയപ്പെട്ടു.

മായങ്ക് യാദവ് ആർസിബി ബാറ്റർമാരെ റൺസ് സ്‌കോർ ചെയ്യാൻ അനുവദിക്കാതെ മൂന്ന് പ്രധാന വിക്കറ്റുകൾ വീഴ്ത്തി ആതിഥേയരെ പൂർണ്ണമായും മത്സരത്തിൽ നിന്ന് പുറത്താക്കി. മാക്സ്വെല്ലിനെയും ഗ്രീനെയും രജത് പാട്ടിദാറാനെയും താരം പുറത്താക്കി. മത്സരത്തിന് ശേഷമുള്ള അവതരണ ചടങ്ങിൽ, എൽഎസ്ജിക്ക് 10-15 റൺസ് കുറവായിരുന്നെങ്കിലും അവർക്ക് വിജയിക്കാനായതായി ഫാഫ് പറഞ്ഞു.

ലക്ഷ്യം കൈയെത്തും ദൂരത്തായിരുന്നെന്ന് ഞാൻ കരുതുന്നു. പവർപ്ലേ ഓവറുകളിൽ ഞങ്ങൾ ഒരുപാട് റൺസ് വഴങ്ങി. പക്ഷേ ബോളർമാർ ഞങ്ങളെ മിഡിലും ഡെത്ത് ഓവറിലും തിരികെ കൊണ്ടുവന്നു. ലഖ്നൗവിനെ 181-ൽ ഒതുക്കാനുള്ള മികച്ച ശ്രമമായിരുന്നു അത്. അവർക്ക് 10-15 റൺസ് കുറവായിരുന്നു.

https://www.iplt20.com/video/52853/m15-rcb-vs-lsg–mohammed-siraj-six?tagNames=2024