'മികച്ച പ്രകടനം നടത്തിയിട്ടും കാര്യമില്ല, മുംബൈയുടെയോ ഡൽഹിയുടെയോ താരമാകണമായിരുന്നു'; ഋതുരാജിനോട് റോബിൻ ഉത്തപ്പ

ന്യുസിലാൻഡിനെതിരെ നടക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. ശുഭ്മൻ ഗിൽ നയിക്കുന്ന ടീമിൽ വൈസ് ക്യാപ്റ്റനായി ശ്രേയസ് അയ്യർ തിരികെ കളികളത്തിലെത്തും. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ സെഞ്ചുറി നേടിയിട്ടും ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായ റുതുരാജ് ഗെയ്ക്വാദിന് പിന്തുണയുമായി സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ.

റോബിൻ ഉത്തപ്പ പറയുന്നത് ഇങ്ങനെ:

” സെലക്ടര്‍മാരുടെ തീരുമാനം ഉള്‍ക്കൊള്ളാന്‍ നിങ്ങള്‍ക്കും ബുദ്ധിമുട്ടാകുമെന്നറിയാം. തുടര്‍ച്ചയായി മികച്ച പ്രകടനങ്ങള്‍ തുടരുക എന്ന് മാത്രമെ പറയാനുള്ളു. ഈ സാഹചര്യത്തില്‍ അതത്ര എളുപ്പമല്ലെന്ന് അറിയാം”

റോബിൻ ഉത്തപ്പ തുടർന്നു:

Read more

” ഇന്ത്യൻ ക്രിക്കറ്റ് ദീര്‍ഘകാലമായി നേരിടുന്നൊരു പ്രശ്നമാണിത്. ടീമിലെത്തി മികച്ച പ്രകടനം നടത്തിയാലും പലതാരങ്ങളും അതിജീവിനമെന്ന രീതിയിലാണ് ടീമില്‍ നില്‍ക്കുന്നത്. മുംബൈ, ഡല്‍ഹി, പഞ്ചാബ് തുടങ്ങിയ ഇടങ്ങളില്‍ നിന്ന് വരുന്ന താരങ്ങള്‍ക്ക് ലഭിക്കുന്ന പരിഗണന മറ്റ് നഗരങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ലഭിക്കാറില്ല. ഇത്തരം വലിയ നഗരങ്ങളില്‍ നിന്ന് വരാത്ത താരങ്ങള്‍ക്ക് ടീമിലെ സ്ഥാനം നിലനിര്‍ത്താന്‍ നിരന്തരം പോരാടേണ്ടിവരും” ഉത്തപ്പ പറഞ്ഞു.