2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് പുനരാരംഭിക്കാൻ ബിസിസിഐ ആലോചിക്കുമ്പോൾ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾ ശേഷിക്കുന്ന മത്സരങ്ങളിൽ കളിക്കാൻ ഉണ്ടാകുമോ എന്ന കാര്യത്തിൽ ആശങ്ക തുടരുന്നു. സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ കളിക്കാൻ അവർ കളത്തിൽ ഇറങ്ങാൻ സാധ്യത കുറവാണെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യ – പാകിസ്ഥാൻ സംഘർഷം അവസാനിച്ചെങ്കിലും ഇപ്പോഴും അതിർത്തിയിൽ സ്ഥിതിഗതികൾ എല്ലാം ശാന്തം ആയെന്ന് പറയാറായിട്ടില്ല.
പാകിസ്ഥാൻ സൂപ്പർ ലീഗിന്റെ ഭാഗമായിരുന്ന ഓസ്‌ട്രേലിയൻ താരങ്ങൾ ഇതിനോടകം സ്വന്തം നാട്ടിൽ തിരിച്ചെത്തിയിട്ടുണ്ട്. നിലവിൽ വെടിനിർത്തൽ നിലവിൽ വന്ന സാഹചര്യത്തിൽ പാകിസ്ഥാൻ സൂപ്പർ ലീഗും ഇന്ത്യൻ പ്രീമിയർ ലീഗും പുനരാരംഭിക്കും എന്ന് തന്നെ കരുതാം. പാകിസ്ഥാനിൽ കളിക്കാൻ പല താരങ്ങളും ഭയപ്പെട്ട് നിൽക്കുന്ന കാര്യത്തിൽ പിഎസ്എല്ലിന്റെ ഭാവി എന്താണെന്ന് ഉള്ളത് കണ്ടറിയണം.
അതേസമയം അടുത്ത ആഴ്ച ഐപിഎൽ പുനരാരംഭിക്കുകയാണെങ്കിൽ, ഓസ്‌ട്രേലിയൻ കളിക്കാരുടെ മടങ്ങിവരവിന്റെ കാര്യത്തിൽ മാത്രമാണ് ആശയക്കുഴപ്പം. സൺറൈസേഴ്‌സ് ഹൈദരാബാദ്, രാജസ്ഥാൻ റോയൽസ്, ചെന്നൈ സൂപ്പർ കിംഗ്‌സ് എന്നീ ടീമുകൾ പ്ലേഓഫ് റൗണ്ടിൽ എത്താതെ ഇതിനോടകം പുറത്തായി. പാറ്റ് കമ്മിൻസ്, ട്രാവിസ് ഹെഡ്, നഥാൻ എല്ലിസ് എന്നിവർ ഈ ഫ്രാഞ്ചൈസികളുമായി ബന്ധപ്പെട്ടിരിക്കുന്നു.
എന്നിരുന്നാലും, മിച്ചൽ സ്റ്റാർക്ക്, മിച്ചൽ മാർഷ്, ജോഷ് ഇംഗ്ലിസ്, മാർക്കസ് സ്റ്റോയിനിസ്, ജോഷ് ഹേസൽവുഡ് തുടങ്ങി നിരവധി താരങ്ങൾ അടുത്ത റൗണ്ടിൽ എത്താൻ സാധ്യതയുള്ള ടീമുകളിലാണ് മത്സരിക്കുന്നത്. ജൂൺ 11 ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഒരുക്കങ്ങൾ ഓസ്‌ട്രേലിയ ആരംഭിക്കാൻ പോകുമ്പോൾ എന്താണ് അവരുടെ താരങ്ങൾ തീരുമാനിക്കാൻ പോകുന്നതെന്ന് കണ്ടറിയണം.
Read more
പഞ്ചാബ് കിംഗ്‌സും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള ഐപിഎൽ 2025 മത്സരം ധർമ്മശാലയിൽ 10.2 ഓവറുകൾക്ക് ശേഷം ഉപേക്ഷിച്ചതോടെയാണ് പ്രീമിയർ ലീഗ് നിർത്തിവെച്ചത്.