ഒന്ന് ഒതുങ്ങി നിക്കണ്ണാ.., അമ്പയറെ 'നിലയ്ക്ക് നിര്‍ത്തി' അശ്വിന്‍

ഐപിഎല്ലില്‍ നിര്‍ണായക മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ പരാജയപ്പെടുത്തി പ്ലേഓഫ് ഉറപ്പിച്ചിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ഇന്നലെ നടന്ന മത്സരത്തില്‍ 24 റണ്‍സിനാണ് സഞ്ജുവും കൂട്ടരും ജയിച്ച് കയറിയത്. മത്സരത്തിനിടെ അശ്വിന്റെ ഭാഗത്ത് നിന്ന് രസകരമായ ഒരു പ്രവര്‍ത്തി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

സാധാരണ കളിക്കാര്‍ക്ക് വേണ്ട നിര്‍ദേശങ്ങളും നിയമങ്ങളും നല്‍കാറുള്ള ഫീല്‍ഡ്-അമ്പയറെ അശ്വിന്‍ ‘നിലയ്ക്ക് നിര്‍ത്തി’യതാണ് വൈറലായിരിക്കുന്നത്. തന്റെ ബോളിംഗ് ഫോളോ അപ്പിന് തടസ്സമാകുന്നു എന്നു കണ്ട് അമ്പയറോട് അല്‍പ്പം ഒതുങ്ങി നില്‍ക്കാന്‍ അശ്വിന്‍ ആവശ്യപ്പെടുകയായിരുന്നു. അശ്വിന്റെ റിക്വസ്റ്റ് അമ്പയര്‍ അനുസരിക്കുകയും ചെയ്തു.

മത്സരത്തില്‍ മികച്ച ബോളിംഗ് പ്രകടനമാണ് അശ്വിന്‍ പുറത്തെടുത്തത്. നാല് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങിയ ഒരു വിക്കറ്റും വീഴ്ത്തി. ബാറ്റിംഗില്‍ ഏഴ് പന്തില്‍ 10 റണ്‍സുമായി അശ്വിന്‍ പുറത്താകാതെയും നിന്നു.

രാജസ്ഥാന്‍ മുന്നോട്ടുവെച്ച 179 റണ്‍സെന്ന ലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ലഖ്‌നൗവിനു എട്ടു വിക്കറ്റിനു 154 റണ്‍സാണ് നേടാനായത്. ജയത്തോടെ റോയല്‍സ് പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തേക്കു കയറി.